നെറ്റില്‍ തരംഗമാകുന്ന ഒരു തലതിരിഞ്ഞ കഥ
സ്ത്രീ ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്ന് പറഞ്ഞ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറെയായി. പുരുഷ കേന്ദ്രീകൃതമായ ഈ സമൂഹത്തില്‍ അത് പ്രാവര്‍ത്തികമല്ലെങ്കിലും ഏറെ കുറെ സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടു കഴിഞ്ഞു. പുരുഷ്ന്മാര്‍ കയ്യടക്കിവച്ച പല മേഖലകളും സ്ത്രീകള്‍ കയ്യേറി. ഇനിയിപ്പോള്‍ പീഡനത്തിന്റെ മേഖല മാത്രമേ പുരോഗമിക്കാനുള്ളൂ. എന്നാല്‍ അതും സംഭവിച്ചു.
ആണ് പെണ്ണാകുക. പെണ്ണ് ആണാകുക. ആണാകുന്ന പെണ്ണ് പെണ്ണാകുന്ന ആണിനെ പീഡിപ്പിക്കുന്നു. എല്ലാം ഒരു തലതിരിഞ്ഞ യുഗത്തിലെ തല തിരിഞ്ഞ അവസ്ഥ. ഇതാണ് ഫിറോസ് എ അസീസ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 69. പുരുഷന്മാര്‍ ചെയ്യേണ്ടതെല്ലാം സ്ത്രീകള്‍ ചെയ്യുന്നു. സ്ത്രീകള്‍ ചെയ്യുന്നതെല്ലാം പുരുഷ്‌നമാരും. രസകരമായ പ്രമേയത്തിലൂടെ കഥപറയുന്ന 69 ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

വൈകിട്ട് കള്ളുകുടിച്ചുവന്ന് ഭര്‍ത്താവിനെ തല്ലുന്ന ഭാര്യ, ബസില്‍ യുവാവിനെ കേറിപ്പിടിക്കുന്ന യുവതി, ചെറിയ പ്രായമുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന സ്ത്രീ, വീട്ടു ജോലികള്‍ ഭര്‍ത്താവിനെക്കൊണ്ട് ചെയ്യിക്കുന്ന ഭാര്യ ഇങ്ങനെ തല തിരിഞ്ഞ കഥയാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന്റെ ഭാഷയില്‍ സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ അനുഭവിക്കുന്ന ക്രൂരയിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രത്തില്‍ മിനീസ്‌ക്രീനിലെ താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.
ഓക്‌സിജന്‍ മൂവീസിന്റെ ബാനറില്‍ സിജിന്‍ ഓക്‌സിജന്‍ നിര്‍മിച്ച ചിത്രത്തിന് രചന നിര്‍വഹിച്ചത് വിമല്‍ എം നായരാണ്. പ്രശസ്ത സ്റ്റില്‍ ഫോട്ടഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ഛായഗ്രഹകന്‍.


Click it and Unblock the Notifications











