»   » മഹേഷിന്റെ പ്രതികാരം കഴിഞ്ഞില്ലേ, ഇതാ ഒരു സ്ത്രീയുടെ പ്രതികാരം, സംത്രാസം!

മഹേഷിന്റെ പ്രതികാരം കഴിഞ്ഞില്ലേ, ഇതാ ഒരു സ്ത്രീയുടെ പ്രതികാരം, സംത്രാസം!

Written By:
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം കേരളം മുഴുവന്‍ തരംഗമായി. ഇനി ഒരു സ്ത്രീയും പ്രതികാരം ചെയ്യാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതൊരു മുഴുനീള ഫീച്ചര്‍ ചിത്രമല്ല, ഒരു ഹ്രസ്വ ചിത്രമാണ്.

ശ്രീനിവാസന്‍ ആര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് സംത്രാസം. 'ദൈവത്തിന് മണവാട്ടികള്‍ ആകാമെങ്കില്‍ പിന്നെ പള്ളീലച്ചന്മാര്‍ക്ക് ആയാലെന്താ' എന്ന ടൈറ്റില്‍ ടാഗോടെ എത്തുന്ന ചിത്രം ഒരു സ്ത്രീയുടെ പ്രതികാരത്തെ കുറിച്ചാണ് പറയുന്നത്.

short-film

ഇനിയിപ്പോള്‍ 'സംത്രാസം' എന്ന പേരിന്റെ അര്‍ത്ഥമായിരിക്കും 'കണ്‍ഡഫ്യൂഷന്‍', പീഡനം എന്നൊക്കെ അര്‍ത്ഥം വരുന്ന സംത്രാസം (ANGUISH)എന്ന വാക്ക് സുപ്രസിദ്ധ ഫ്രഞ്ച് തത്ത്വചിന്തകനായ ജീന്‍ പോള്‍ സാത്രേിന്റെതാണ്.

സുനില്‍ സുഗതയും ആമിനയുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. അഭിന്‍ രാജ് മങ്ങാട് സംഭാഷണം എഴുതിയിരിക്കുന്നു. പീപ്പിള്‍ സിനിമാസിന്റെ ബാനറില്‍ റിയാസ് വല്ലാര്‍പാടം നിര്‍മിയ്ക്കുന്ന ചിത്രം അധികം വൈകാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

English summary
The Short Film Samthrasam is a revenge of woman
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam