അന്ന് അവളെ കാണാന്‍ ദിലീപ് എത്തി.. ഇന്ന് അവള്‍ വന്നു, ദിലീപിനെ കാണാന്‍!!
നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ നടന്‍ ചെയ്ത ചില നല്ല കാര്യങ്ങള്‍ പലരും സൗകര്യപൂര്‍വ്വം മറന്നിരുന്നു. എന്നാല്‍ ദിലീപിന്റെ സഹായവും സ്‌നേഹവും കിട്ടിയവരാരും അത് മറന്നിട്ടില്ല.
ദിലീപിന്റെ കടുത്ത ആരാധികയായ സുമിയും മറന്നിട്ടില്ല ഒന്നും. അടൂര്‍ സ്വദേശികളായ രാജുവിന്റെയും മിനിയുടെയും മകള്‍ സുമി ദിലീപിന്റെ കടുത്ത ആരാധികയാണ്. ഓട്ടിസം ബാധിച്ച് പൂജപ്പുരയിലെ കുട്ടികളുടെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴയുമ്പോഴാണ് സുമി ദിലീപിനെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

മാധ്യമങ്ങളിലൂടെയും മറ്റും സുമിയുടെ ആഗ്രഹത്തെ കുറിച്ചറിഞ്ഞ ദിലീപ് ഓടിയെത്തി. സുമിയ്ക്കും കുടുംബത്തിനുമൊപ്പം മണിക്കൂറുകള്‍ ചെലവിട്ട്, സുമിയ്ക്ക് സമ്മാനങ്ങളൊക്കെ നല്‍കിയാണ് ദിലീപ് അന്ന് മടങ്ങിയത്.
ഇന്ന് സുമി ദിലീപിനെ കാണാനെത്തി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിനെ കാണാന്‍ സുമിയും കടുംബവും ആലുവയിലുള്ള വീട്ടിലെത്തി. സുമിയെ കണ്ടതും ദിലീപിന്റെ മുഖത്തും സന്തോഷമായിരുന്നുവത്രെ.


Click it and Unblock the Notifications