»   » അഞ്ച് മിനിട്ടിനുള്ളില്‍ കല്യാണം; വിചിത്രമായ ആചാരങ്ങളോടെ ധ്യാന്‍ ശ്രീനിവാസന്റെ കല്യാണം...

അഞ്ച് മിനിട്ടിനുള്ളില്‍ കല്യാണം; വിചിത്രമായ ആചാരങ്ങളോടെ ധ്യാന്‍ ശ്രീനിവാസന്റെ കല്യാണം...

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ മലയാളത്തിലെ ഒരു താരപുത്രന്‍ കൂടെ വിവാഹ ജീവിതത്തിലേക്ക് കടന്നു. നടന്‍ ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍. കണ്ണൂരില്‍ വച്ച് ഏപ്രില്‍ ഏഴിനായിരുന്നു വിവാഹം.

ധ്യാന്‍ ശ്രീനിവാസന്‍ ഇനി അര്‍പ്പിതയ്ക്ക് സ്വന്തം, 10 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം വിവാഹം!!!

തിരുവനന്തപുരം സ്വദേശിയും ടെക്‌നോപാര്‍ക്ക് ജീവനക്കാരിയുമായ അര്‍പിത സെബാസ്റ്റിനാണ് വധു. മിശ്രവിവാഹത്തിന് ഇരു വീട്ടുകാരുടെയും പിന്തുണയുണ്ടായിരുന്നു. എന്നാല്‍ വിചിത്രമായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ വിവാഹാചാരങ്ങള്‍.

വിനീതിന്റെ പാട്ടോടെ തുടക്കം

കണ്ണൂര്‍ വാസവ ക്ലിഫ് ഹൈസില്‍ രാവിലെ 11.45 നും 12.15 നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ധ്യാനിന്റെ ജ്യേഷ്ഠനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ഗാനാലാപനത്തോടെയാണ് വിവാഹച്ചടങ്ങ് ആരംഭിച്ചത്.

അഞ്ച് മിനിട്ടുകൊണ്ട് കല്യാണം

വളരെ ലളിതമായ വേഷമായിരുന്നു ധ്യാന്‍ ശ്രീനിവാസന്റേത്. ഒരു മുണ്ടും ഷര്‍ട്ടും മാത്രം. അര്‍പിത അത്യാവശ്യം ആഭരണങ്ങള്‍ അണിഞ്ഞിരുന്നെങ്കിലും ആര്‍ഭാടമായിരുന്നില്ല. താലികെട്ടിന് ശേഷം പുഷ്പഹാരം കൈമാറിയതോടെ അഞ്ച് മിനിട്ടുകൊണ്ട് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

വിവാഹ സദ്യ

ശ്രീനിവാസനും ഭാര്യ വിമലയും ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത അരിയും പച്ചക്കറികളുമായിരുന്നു വേറിട്ട വിവാഹ സദ്യ. തവിടു കളയാത്ത കുത്തരിച്ചോറും, ചക്കവിഭവങ്ങളും. കൂട്ടുകറിയും അവിയലും സാമ്പാറും തരാതരം. സ്‌പെഷ്യലായി വരിക്കച്ചക്കപ്പഴവും ഗോതമ്പു പായസവും.

ദീര്‍ഘനാളത്തെ പ്രണയം

പത്ത് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് ധ്യാനും അര്‍പ്പിതയും വിവാഹിതരായത്. ധ്യാന്‍ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിക്കുന്നതില്‍ തനിക്കും ഭാര്യയ്ക്കും യാതൊരുവിധ എതിര്‍പ്പും ഇല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഇത് അവരുടെ ആഗ്രഹമാണ്. അതില്‍ നമ്മള്‍ ഇടപെടാന്‍ പാടില്ലെന്നാണ് മകന്റെ അച്ഛന്‍ പറഞ്ഞത്.

പത്തിന് സത്കാരം

ഏപ്രില്‍ ഏഴിന് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. നാളെ (ഏപ്രില്‍ 10) സിനിമാ സുഹൃത്തുക്കള്‍ക്ക് വേണ്ടി എറണാകുളത്ത് വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.

English summary
The speciality of Dhyan Sreenivasan's marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam