»   » വിവാഹത്തിന് കാവ്യ ധരിച്ച മാല ശ്രദ്ധിച്ചിരുന്നോ... അതിനൊരു പ്രത്യേകതയുണ്ട്!!

വിവാഹത്തിന് കാവ്യ ധരിച്ച മാല ശ്രദ്ധിച്ചിരുന്നോ... അതിനൊരു പ്രത്യേകതയുണ്ട്!!

Posted By: Rohini
Subscribe to Filmibeat Malayalam

നിഷാല്‍ ചന്ദ്രയുമായുള്ള ആദ്യ വിവാഹത്തില്‍ കഴുത്തിലും കൈയ്യിലുമൊക്കെ നിറയെ ആഭരണങ്ങളുമായിട്ടാണ് കാവ്യ മാധവന്‍ ഇറങ്ങി വന്നത്. എന്നാല്‍ ലളിതമായി നടന്ന ദിലീപുമായുള്ള രണ്ടാം വിവാഹത്തില്‍ വളരെ സിംപിളായിരുന്നു കാവ്യയുടെ വേഷം.

വിവാഹ വിവാദം; ഇറങ്ങാനുള്ള ദിലീപിന്റെ സിനിമകളെ ബാധിയ്ക്കുമോ എന്ന് നിര്‍മാതാക്കള്‍ക്ക് പേടി

ലളിതമായ ആ വേഷത്തിലും കാവ്യ അതിസുന്ദരിയായിരുന്നു. അധികം ആടയാഭരണങ്ങളൊന്നുമില്ലെങ്കിലും, കഴുത്തിലെ ആ മാല തന്നെ വലിയ ആകര്‍ഷണമായിരുന്നു. ആ മാലയ്‌ക്കൊരു പ്രത്യേകതയുണ്ട്.

രണ്ട് മാല ചേരുന്ന ഒറ്റമാല

വിവാഹത്തിന് കാവ്യ കഴുത്തിലണിഞ്ഞ ചോക്കര്‍ പീസ് മാലയിലാണ് മിക്ക സ്ത്രീ ആരാധകരുടെയും ശ്രദ്ധ പാഞ്ഞത്. ട്രഡീഷണലാണോ കന്റംപ്രറിയാണോ എന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത, ഒറ്റ വലിയ മാലയാണെന്ന് തോന്നുമെങ്കിലും രണ്ട് മാലകള്‍ ചേരുന്ന ഡിസൈനാണത്.

മാലയുടെ ഡിസൈന്‍

ട്രഡിഷനല്‍ താമരമൊട്ടുമാലയുടെ രീതിയില്‍ ചെയ്ത മാലയ്‌ക്കൊപ്പം മുകളില്‍ കന്റംപ്രറി ഡിസൈനിലുള്ള മറ്റൊരു മാലയും ചേര്‍ന്ന് വരുന്നു. ആന്റിക്, കന്റംപ്രറി ഡിസൈനുകള്‍ രണ്ടും ബ്ലെന്റും ചെയ്യുന്ന വിധമാണ് ഇതൊരുക്കിയിരിയ്ക്കുന്നത്.

മാലയുടെ പ്രത്യേകത

വിവാച്ചടങ്ങില്‍ ഒറ്റമാലയായി ധരിച്ചെങ്കിലും പിന്നീടിത് രണ്ട് മലയായി ഉപയോഗിക്കുകയും ചെയ്യാം എന്നതാണ് പ്രത്യേകത. ഈ ഡിസൈനില്‍ സെമിപ്രഷ്യസ് സ്റ്റോണുകളും ഉപയോഗിച്ചിട്ടുണ്ട്.

കാവ്യയുടെ വേഷം

പച്ചക്കരയുള്ള സെറ്റും മുണ്ടുമുടുത്ത്, മുല്ലപ്പൂ ചൂടി പരമ്പരാഗത ശൈലിയിലുള്ള വേഷത്തിലെത്തിയ കാവ്യ സിനിമയിലേക്കാള്‍ സുന്ദരിയായിരുന്നു വിവാഹ നാളിലും.

ദിലീപ്-കാവ്യ കല്യാണ ഫോട്ടോസിനായി

English summary
The speciality of Kavya Madhavan's ornaments in wedding day

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam