»   » ഞാന്‍ വിളിച്ചാല്‍ എന്ത് തിരക്കുണ്ടെങ്കിലും മോഹന്‍ലാല്‍ പറന്നുവരും എന്ന് മമ്മൂട്ടി, എന്നിട്ട് വന്നോ?

ഞാന്‍ വിളിച്ചാല്‍ എന്ത് തിരക്കുണ്ടെങ്കിലും മോഹന്‍ലാല്‍ പറന്നുവരും എന്ന് മമ്മൂട്ടി, എന്നിട്ട് വന്നോ?

By: Rohini
Subscribe to Filmibeat Malayalam

അതെ, വന്നു,.. മമ്മൂട്ടി വിളിച്ചപ്പോള്‍ മോഹന്‍ലാല്‍ പറന്നു വന്നു!! തമ്മില്‍ തല്ലുന്ന മോഹന്‍ലാല്‍ - മമ്മൂട്ടി ഫാന്‍സിന് പോലും അറിയുന്ന നഗ്നസത്യമാണത്, സിനിമയ്ക്കുമപ്പുറത്തെ ദൃഢമായൊരു സൗഹൃദ ബന്ധം ലാലും മമ്മൂട്ടും തമ്മിലുണ്ട്.

കമലിനെ ഭീഷണിപ്പെടുത്തിയിട്ടും, റിലീസ് തടഞ്ഞുവച്ചിട്ടും മോഹന്‍ലാലും മമ്മൂട്ടിയും മിണ്ടാത്തതിന് കാരണം?

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ വിളിച്ചാല്‍ മോഹന്‍ലാല്‍ പറന്നെത്തും എന്ന് മമ്മൂട്ടി പറഞ്ഞത്. പറഞ്ഞത് പോലെ ഉറ്റസുഹൃത്തിന് വേണ്ടി ലാല്‍ പറന്നെത്തി. അങ്ങനെയാണ് മനു അങ്കിള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായി എത്തിയത്.

മനു അങ്കിള്‍ എന്ന ചിത്രം

നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, സംഘം, നായര്‍ സാബ്, ഇന്ദ്രജാലം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി വെടിക്കെട്ട് തിരക്കഥകള്‍ എഴുതിയ ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മനു അങ്കിള്‍. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തിയത്.

മോഹന്‍ലാല്‍ തിരക്കിലാണ്, വരുമോ?

ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ ആയി അഭിനയിക്കുന്നുണ്ട്. എന്നാല്‍ മനു അങ്കിളിലെ അതിഥി വേഷത്തിനായി ലാലിനെ പരിഗണിയ്ക്കുമ്പോള്‍ സംവിധായകനും നിര്‍മാതാവിനും അറിയാമായിരുന്നു അദ്ദേഹത്തിന്റെ തിരക്കുകള്‍. പക്ഷെ കുട്ടികളുമായി കുസൃതിത്തരത്തിലൂടെ ചങ്ങാത്തം കൂടുന്ന ആ അതിഥി വേഷത്തിലേക്ക് മോഹന്‍ലാലിലെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനും വയ്യ.

ഞാന്‍ വിളിച്ചാല്‍ വരും

നിര്‍മാതാവിന്റെയും സംവിധായകന്റെയും വിഷമം മമ്മൂട്ടി മനസ്സിലാക്കി. അദ്ദേഹം നിര്‍മാതാവിനോട് പറഞ്ഞു, 'ജോയ് വിഷമിക്കണ്ട. അര ദിവസത്തെ പ്രശ്‌നമല്ലേയുള്ളൂ. ഞാന്‍ വിളിച്ചാല്‍ എന്ത് തിരക്കുണ്ടെങ്കിലും അവന്‍ പറന്നെത്തും. മമ്മൂട്ടി പറഞ്ഞതുപോലെ മോഹന്‍ലാല്‍ വന്നു. അതിഥി വേഷം മനോഹരമായി ചെയ്യുകയും ചെയ്തു.

ദേശീയ - സംസ്ഥാന പുരസ്‌കാരം

കൗതുകമെന്ന് പറയട്ടെ, ആക്ഷന്‍ ചിത്രങ്ങളുടെ എഴുത്തുകാരനായിരുന്ന ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന ചിത്രം ആ വര്‍ഷത്തെ മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന - ദേശീയ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു.

English summary
The story behind Mohanlal guest role in Manu Uncle
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam