For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?

By Aswini
|

മലയാള സിനിമയിലെ ഏറ്റവും മികച്ച കുടുംബ ഹാസ്യ ചിത്രങ്ങളിലൊന്നാണ് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന കിലുക്കം എന്ന ചിത്രം. മലയാളത്തിലെ എവര്‍ഗ്രീന്‍ വിജയ ചിത്രങ്ങളിലൊന്ന്. ചിത്രത്തിലെ ജഗതിയുടെയും രേവതിയുടെയും വേഷത്തില്‍ മറ്റാരെയെങ്കിലും പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ?

300 ദിവസത്തില്‍ കൂടുതല്‍ ഓടിയ മലയാള സിനിമകള്‍, ഇന്നും പ്രിയങ്കരം...

കഴിയണം!! എന്തെന്നാല്‍ ജഗതി ചെയ്ത നിശ്ചലിന്റെ വേഷത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് ശ്രീനിവാസനെ ആയിരുന്നു. രേവതിയ്ക്ക് പകരം അമലയും. എന്നാല്‍ രണ്ട് പേര്‍ക്കും ആ സമയത്ത് മറ്റ് ചില തിരക്കുകള്‍ വന്നത് കാരണം കിലുക്കത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.

കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു

ജഗദീഷ് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. എന്നാല്‍ എഡിറ്റ് ചെയ്തപ്പോള്‍ നീളം കൂടിയത് കാരണം അത് വെട്ടി മാറ്റി. കിലുക്കം എന്ന ചിത്രത്തിന് പിന്നില്‍ നിങ്ങളറിയാത്ത വേറെയും ചില കഥകളുണ്ട്. ആ ഹിറ്റ് ചിത്രത്തിന് പിന്നിലെ കഥ എന്താണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ....

പരാജയങ്ങളില്‍ പ്രിയന്‍

കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?

പ്രിയദര്‍ശന് കരിയറില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വര്‍ഷമാണ് 1990. വന്‍ പ്രതീക്ഷയോടെ എത്തിയ കടത്തനാടന്‍ അമ്പാടി എന്ന് ചിത്രം ദയനീയമായി പരാജയപ്പെട്ടു. അതിന് ശേഷം റിലീസ് ചെയ്ത അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിനും കാര്യമായ വിജയം നേടാന്‍ കഴിഞ്ഞില്ല.

ആശ്വാസത്തിന് ലാല്‍ മാത്രം

കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?

തുടര്‍ച്ചയായി പരാജയങ്ങള്‍ വന്നു പെട്ടതോടെ പലരും ഒളിഞ്ഞും തെളിഞ്ഞും പ്രിയന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞു. അന്നുവരെ പ്രിയനെ വാനോളം പുകഴ്ത്തിയവരൊക്കെ തിരിഞ്ഞു നിന്നു. എന്നാല്‍ അപ്പോള്‍ മോഹന്‍ലാല്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പം നിന്നത്. നമുക്കൊരു ഹിറ്റിലൂടെ തിരിച്ചുവരാം. എന്റെ ഡേറ്റ് എങ്ങനെയും ശരിയാക്കാം എന്ന് ലാല്‍ പറഞ്ഞു.

ആവേശത്തോടെ പ്രിയന്‍

കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?

ലാലിന്റെ വാക്കുകള്‍ പ്രിയന് ഒരു ആവേശം നല്‍കി. ഈ അവസരത്തിലാണ് പ്രിയന്‍ എയര്‍പോര്‍ട്ടില്‍ വച്ച് നിര്‍മാതാവ് ഗുഡ്‌നൈറ്റ് മോഹനെ കാണുന്നത്. അദ്ദേഹവും പ്രിയനോട് പറഞ്ഞു, ആരും കൂടെ ഇല്ല എന്ന് കരുതേണ്ട പ്രിയാ, നമുക്കൊരു ചിത്രമെടുക്കാം എന്ന്.

കിലുക്കത്തിന്റെ ജനനം

കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?

അപ്പോഴേക്കും പ്രിയന്റെ മനസ്സില്‍ ജോജിയും നന്ദിനിക്കുട്ടിയുടെയും നിശ്ചലും രൂപപ്പെട്ടിരുന്നു. ഇക്കാര്യം വേണു നാഗവള്ളിയോട് പറഞ്ഞു. അദ്ദേഹം ചിത്രത്തിന്റെ തിരക്കഥ എഴുതാന്‍ തയ്യാറായി. വേണു നാഗവള്ളിയുടെ തിരക്കഥ വായിച്ച് പൊട്ടിചിരിച്ച പ്രിയന്‍ ചിത്രത്തിന് കിലുക്കം എന്ന് പേരിട്ടു.

പാത്ര സൃഷ്ടി

കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?

നായികയായി തമിഴ് നടി അമലയെയും നിശ്ചലായി ശ്രീനിവാസനെയും തീരുമാനിച്ചു. എന്നാല്‍ ഇരുവര്‍ക്കും മറ്റ് തിരക്കുകള്‍ വന്നത് കാരണം ജഗതി ശ്രീകുമാറും രേവതിയും പകരക്കാരായി എത്തി. ഇന്നസെന്റ്, തിലകന്‍, ഗണേഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തി. ജഗദീഷ് ഒരു പ്രധാന വേഷം ചെയ്‌തെങ്കിലും ചിത്രത്തിന് നീളം കൂടിയപ്പോള്‍ ആ ഭാഗങ്ങള്‍ വെട്ടി മാറ്റേണ്ടി വന്നു.

റിലീസിങിന്

കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?

ഷൂട്ടിങ് പൂര്‍ത്തിയായി റിസീന് തയ്യാറെടുക്കുമ്പോഴാണ് മോഹന്‍ലാലിന്റെ അങ്കിള്‍ ബണ്ണും, മമ്മൂട്ടിയുടെ അനശ്വരവും റിലീസ് ചെയ്തത്. കിലുക്കം ഇപ്പോള്‍ റിലീസ് ചെയ്യേണ്ട എന്ന് പലരും പറഞ്ഞു. പക്ഷെ സിനിമയുടെ വിജയത്തില്‍ ഉറപ്പുണ്ടായിരുന്ന പ്രിയന്‍ അതൊന്നും കൂസാക്കിയില്ല. അങ്ങനെ 1991 ആഗസ്റ്റ് 15 ന് ചിത്രം തിയേറ്ററുകളിലെത്തി

അംഗീകാരം

കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?

ആദ്യം ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. മുപ്പത് റിലീസിങ് സെന്ററുകളില്‍ നിന്നും 50 ദിവസം കൊണ്ട് ചിത്രം നേടിയത് 1.59 കോടി രൂപയാണ്. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പടെ ഏഴോളം പുരസ്‌കാരങ്ങള്‍ ചിത്രം വാരിക്കൂട്ടി. പ്രിയന്‍ ശക്തമായി തിരിച്ചുവന്നു.

English summary
The story behind the success of Superhit movie ‘Kilukkam’. Big loss to Sreenivasan and Amala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more