മമ്മൂട്ടിയ്ക്ക് കിട്ടിയ വിഷു കൈനീട്ടം?

By Aswathi

ഈ വര്‍ഷം റിലീസ് ചെയ്ത ഫയര്‍മാന് ശേഷം മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ ഭാസ്‌കര്‍ ദ റാസ്‌ക്കലും മികച്ച വിജയം തേടി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയും സിദ്ദിഖും നേരത്തെ ഒന്നിച്ചപ്പോള്‍ സംഭവിച്ചതാണ് ഹിറ്റ്‌ലറും ക്രോണിക് ബാച്ചിലറും. ആ ചരിത്രം ആവര്‍ത്തിക്കുകയാണ് ഭാസ്‌കര്‍ ദ റസാക്കലിലൂടെ എന്നാണ് പ്രേക്ഷകാഭിപ്രായം.

വിഷു ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി ആരാധകര്‍ക്ക് നല്‍കിയ വിഷുകൈനീട്ടമാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍ മമ്മൂട്ടി അത് ചെറുതായി തിരുത്തുന്നു, ഇത് തനിയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ വിഷുകൈനീട്ടമാണെന്നാണ് മമ്മൂട്ടിയുടെ പക്ഷം.

mammootty

സന്തോഷം എന്ന വാക്കിലൊതുക്കുന്നില്ല ഭാസ്‌കര്‍ ദ റാസ്‌ക്കലിന്റെ വിജയത്തിലുള്ള വികാരം. പലരും പറയുന്നതു കേട്ടു ഇത് മമ്മൂട്ടി മലയാളികള്‍ക്ക് നല്‍കിയ വിഷുക്കൈനീട്ടമാണെന്ന്. പക്ഷെ ഞാനത് തിരുത്തട്ടെ. ഇത് എനിക്ക് നിങ്ങള്‍ തന്ന കൈനീട്ടമാണ്- മമ്മൂട്ടി പറഞ്ഞു.

നല്ല സിനിമകള്‍ സ്‌നേഹിയ്ക്കുന്ന, ഹൃദയത്തില്‍ സ്വീകരിയ്ക്കുന്ന ഓരോ പ്രേക്ഷകനും എനിക്ക് നല്‍കിയ അവിസ്മരണീയമായ വിഷുകൈ നീട്ടമാണ് ഈ വിജയം. നിങ്ങളാണ് ഈ സിനിമ വിജയമാക്കിയത്. ഈ വിജയം നിങ്ങളുടേതാണ്. എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ വിഷുകൈനീട്ടം ഞാന്‍ നിറഞ്ഞ മനസ്സോടെ ഇരുകൈയ്യും നീട്ടി സ്വീകരിയ്ക്കുന്നു എന്ന് മമ്മൂട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X