»   » 'ജയറാമിനെ കുറച്ചു കാണുകയല്ല, എന്നാലും മോഹന്‍ലാലിന്റെ സാന്നിധ്യമായിരുന്നു ആ വിജയം'

'ജയറാമിനെ കുറച്ചു കാണുകയല്ല, എന്നാലും മോഹന്‍ലാലിന്റെ സാന്നിധ്യമായിരുന്നു ആ വിജയം'

Written By:
Subscribe to Filmibeat Malayalam

ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയകളും ഇല്ലാത്ത കാലമാണ്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആദ്യം തിയേറ്റര്‍ നിശബ്ദമായിരുന്നു. പിന്നെയാണ് കൈയ്യടികള്‍ ഉയര്‍ന്നത്. ലാല്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സിനിമയിലുള്ളവര്‍ക്കോ മറ്റോ അധികം അറിയില്ലായിരുന്നു എന്ന് സംവിധായകന്‍ കമല്‍ പറയുന്നു.

kamal-mohanlal-jayaram

എന്നാല്‍ ചിത്രത്തിലെ നായകനായിട്ടായിരുന്നു ആദ്യം മോഹന്‍ലാലിനെ പരിഗണിച്ചിരുന്നത്. ബസിലെ കിളിയുടെ വേഷത്തില്‍ മോഹന്‍ലാലിന്റെ നായക വേഷം. അതായിരുന്നു സങ്കല്‍പം. എന്നാല്‍ കഥ പറയാന്‍ പോയപ്പോഴാണ് അറിയുന്നത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ (വരവേല്‍പ്) ലാല്‍ ഒരു ബസ് ഓണറായിട്ടാണ് അഭിനയിക്കുന്നത് എന്ന്.

പിന്നെ കഥാപാത്രത്തില്‍ ചെറിയ മാറ്റം വരുത്തി. കിളിയ്ക്ക് പകരം, സ്‌കൂള്‍ ബസ് ഡ്രൈവര്‍ എന്നാക്കി. പക്ഷെ അപ്പോഴും ലാലിന്റെ ഡേറ്റ് കിട്ടിയില്ല. അങ്ങനെ ജയറാമിനെ നായകനായി കൊണ്ടുവന്നു. അപ്പോഴും ചിത്രത്തില്‍ ശക്തമായ ഒരു അതിഥി വേഷം ചെയ്യാന്‍ മുന്‍നിര നടനെ വേണം. സുരേഷ് ഗോപിയായിരുന്നു ആദ്യം മനസ്സില്‍. രണ്ടോ മൂന്നോ സീനില്‍ മാത്രമേ ആ അതിഥി വേഷമുള്ളൂ എങ്കിലും കഥയിലുടനീളം കഥാപാത്രത്തിന്റെ പേര് പരമാര്‍ശിയ്ക്കും. അത്രയേറെ ശക്തമായ വേഷമാണ്.

peruvannapurathe-visheshagal

കഥ കേട്ടപ്പോള്‍ ദാമോദരന്‍ മാസ്റ്റര്‍ പറഞ്ഞു മോഹന്‍ലാലോ മമ്മൂട്ടിയോ ഈ അതിഥി വേഷം ചെയ്താലേ സിനിമയ്ക്ക് നിലനില്‍പുള്ളൂ എന്ന്. അങ്ങനെ വീണ്ടും ലാലിനെ സമീപിയ്ക്കാന്‍ നിര്‍ബന്ധിതരായി. പക്ഷെ അപ്പോഴും ലാല്‍ തിരക്കിലായിരുന്നു. കിരീടത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരക്കിട്ടൊരു ദിവസം ലാല്‍ വന്ന് രണ്ട് ദിവസം കൊണ്ട് തന്റെ ഭാഗം ചിത്രീകരിച്ചു മടങ്ങി. തീര്‍ച്ചയായും ലാലിന്റെ സാന്നിധ്യം തന്നെയാണ് ചിത്രം ഇന്നും നിലനില്‍ക്കാന്‍ കാരണം. ജയറാമിന്റെ അഭിനയ പ്രകടനം ഒട്ടും കുറച്ചുകൊണ്ടല്ല ഇത് പറയുന്നത്- കമല്‍ പറഞ്ഞു.

English summary
The success secrets behind the film Peruvannapurathe Visheshangal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam