»   » ഉര്‍വശിയെ ലേഡി ശങ്കരാടി എന്ന് വിളിച്ച സൂപ്പര്‍സ്റ്റാര്‍; കേട്ടതും നടിയുടെ മുഖം കരിവാളിച്ചത് പോലെയായി

ഉര്‍വശിയെ ലേഡി ശങ്കരാടി എന്ന് വിളിച്ച സൂപ്പര്‍സ്റ്റാര്‍; കേട്ടതും നടിയുടെ മുഖം കരിവാളിച്ചത് പോലെയായി

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സ്വാഭാവികാഭിനയത്തിന്റെ തലതൊട്ടപ്പനാണ് ശങ്കരാടി. ജീവിതത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളെ, അത്രയേറെ യഥാര്‍ത്ഥത്തില്‍ എന്ന പോലെ തന്നെ അദ്ദേഹം സിനിമയില്‍ എത്തിച്ചു.

മോഹന്‍ലാലും ഉര്‍വശിയും മുതല്‍ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങള്‍!

ശങ്കരാടിയ്ക്ക് സമാനമായൊരു നടി മലയാള സിനിമയിലുണ്ട്, സാക്ഷാല്‍ ഉര്‍വശി. ഉലക നായകന്‍ കമല്‍ ഹസനാണ് ഉര്‍വശിയെ ശങ്കരാടിയുമായി ഉപമിച്ചത്. അതിനൊരു കാരണവുമുണ്ട്.

ഉര്‍വശിയുടെ സംസ്ഥാന പുരസ്‌കാരങ്ങള്‍

മലയാളികള്‍ എന്നും ഓര്‍മിയ്ക്കുന്ന ചില നല്ല നായികാ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടിയാണ് ഉര്‍വശി. അഞ്ച് തവണ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങിയ ഏക നടിയും ഉര്‍വശിയാണ്.

ആദ്യത്തെ സംസ്ഥാന പുരസ്‌കാരം

മഴവില്‍ക്കാവടി, വര്‍ത്തമാന കാലം എന്നീ ചിത്രങ്ങളിലെ വിസ്മയിപ്പിയ്ക്കുന്ന പ്രകടനത്തിനായിരുന്നു ഉര്‍വശിയ്ക്ക് 1989 ല്‍ ആദ്യമായി കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

അടുത്തുണ്ടായിരുന്നത് കമല്‍

വീട്ടിലേക്ക് വന്ന ഫോണ്‍ കോളിലൂടെ അവാര്‍ഡ് വിവരം അറിയുമ്പോള്‍ ഉര്‍വശിയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നത് സാക്ഷാല്‍ ഉലക നായകന്‍ കമല്‍ ഹസനായിരുന്നു. അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങാനിരിയ്ക്കുന്ന മൈക്കിള്‍ മദന്‍ കാമരാജന്‍ എന്ന ചിത്രത്തിലേക്ക് ഉര്‍വശിയെ ബുക്ക് ചെയ്യാന്‍ വന്നതായിരുന്നു അദ്ദേഹം.

കമല്‍ ഹസന്‍ പറഞ്ഞത്

വെപ്രാളത്തോടെയും അതിയായ സന്തോഷത്തോടെയും പുരസ്‌കാരം തനിക്കാണ് എന്ന സന്തോഷ വാര്‍ത്ത ഉര്‍വശി കമലിനോട് പറഞ്ഞു. 'ഗോഡ് ഗ്രേറ്റ്' എന്ന് വിളിച്ചുകൊണ്ട് ഉര്‍വശിയുടെ കൈയ്യില്‍ പിടിച്ച് കമല്‍ പറഞ്ഞു, 'നിങ്ങള്‍ ശരിയ്ക്കും ലേഡി ശങ്കരാടിയാണ്' എന്ന്. ഇത് കേട്ടപ്പോള്‍ അത്രമേല്‍ സന്തോഷിച്ചിരുന്ന ഉര്‍വശിയുടെ മുഖം കരിവാളിച്ചത് പോലെയായി.

കമല്‍ വിശദീകരിച്ചു

ഉര്‍വശിയ്ക്ക് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ല എന്ന് തിരിച്ചറിഞ്ഞ കമല്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു, 'ശങ്കരാടി എന്ന് പറഞ്ഞാല്‍ മലയാള സിനിമയുടെ ആദ്യത്തെ റിയലിസ്റ്റ് ആക്ടറാണ്. നിരവധി സിനിമകളില്‍ ഞാനദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാവവൈഭവം അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന'

ഉര്‍വശിയുടെ മറുപടി

കമലിന്റെ വിശദീകരണം കേട്ടതും, ചമ്മിയ ചിരിയോടെ ഉര്‍വശി പറഞ്ഞു 'എങ്കില്‍ ഇനി എന്നെ 'ലേഡി ശങ്കരാടി' എന്നി വിളിച്ചാല്‍ മതി' എന്ന്. അതെ മലയാള സിനിമയിലെ സ്വാഭാവികാഭിനയത്തിന്റെ പെണ്‍രൂപമാണ് ഉര്‍വശി!

English summary
The Superstar who called Urvashi as lady Shankaradi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam