TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മോഹന്‍ലാലിനൊപ്പം, ജീവിതത്തിലെ ഒരു പാഠം: അമല പോള്‍
അഭിനയത്തിന്റെ തുടക്കത്തില്‍ അമലപോള്‍ എന്ന നടിയ്ക്ക് അധികം അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. നീലത്താമര, ഇതു നമ്മുടെ കഥ, വികട കവി, സിന്ദു സുമവേലി തുടങ്ങിയ ചിത്രങ്ങളില്‍ വന്നപോയ ഒരു കഥാപാത്രമായേ അമലയെ ഓര്‍ക്കുന്നുള്ളു. മൈനയിലൂടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്താന്‍ കഴിഞ്ഞഞ്ഞെങ്കിലും നല്ല നല്ല അവസരങ്ങള്‍ ലഭിക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു.
ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് തമിഴില്‍ പിടിച്ചുകയറി. അതോടെ മലയാളി തമിഴില്‍ ശ്രദ്ധിക്കപ്പെട്ടതിന്റെ ക്രഡിറ്റ് എല്ലാ വിഷയത്തിലെന്നപോലെയും മലയാളികള്‍ ഏറ്റെടുത്തു. തുടര്‍ന്നാണ് മോഹന്‍ലാലിനൊപ്പം റണ്‍ ബേബി റണ്ണും ഫഹദ് ഫാസിലിനൊപ്പം ഒരു ഇന്ത്യന്‍ പ്രണയകഥയും അഭിനയിച്ചുകൊണ്ട് അമല മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്.
സൂപ്പര്‍ സ്റ്റാറാണെന്ന ഒരു ജാഡയും ഇല്ലാത്തയാളാണ് മോഹന്‍ലാല്‍ എന്നാണ് അമല പറയുന്നത്. എനിക്ക് അല്പം ജാഡയൊക്കെ ഉണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനൊപ്പമുള്ള അഭിനയവും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജി അദ്ദേഹം ചുറ്റുമുള്ളവര്‍ക്ക് നല്‍കും. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും എന്റെ ജീവിതത്തിലെ ഒരു അധ്യായമാണ് അദ്ദേഹത്തോടൊപ്പമുള്ള അനുഭവമെന്നും അമല പറഞ്ഞു.
തെലുങ്കു, തമിഴ്, കന്നട മലയാളം എന്നീ ഭാഷകളിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പവും അമലയ്ക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. അവരിലൂടെ...
മോഹന്ലാലിലില് നിന്ന് ഒരുപാട് പഠിക്കാനുണ്ട്
വിക്രമും അനുഷ്കയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. എന്നിരിക്കിലും, സഹനടിയായെത്തിയ അമലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അല്ലെങ്കിലും ആ സിനിമ അമലയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ടേര്‍ണിങ് പോയിന്റാണ്. ജീവിതത്തിലേക്ക് ഒരു നായകനെ കിട്ടിയത് ഈ സെറ്റില്‍ വച്ചാണ്.
മോഹന്ലാലിലില് നിന്ന് ഒരുപാട് പഠിക്കാനുണ്ട്
മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ അമല എത്തിയപ്പോള്‍ കേട്ടവര്‍ കേട്ടവര്‍ വാളെടുത്തിരുന്നു. പക്ഷെ ജനറേഷന് ഗ്യാപ്പില്ലാതെ സിനിമ വിജയ്ച്ചപ്പോള്‍ വിമര്ശിച്ചവരുടെയൊക്കെ നാവ് താഴ്ന്നു പോയി. ജോഷി സംവിധാനം ചെയ്ത ചിത്രം അമലയുടെ കരിയറിന്റെ രണ്ടാം ഘട്ടമായിരുന്നു.
മോഹന്ലാലിലില് നിന്ന് ഒരുപാട് പഠിക്കാനുണ്ട്
തെലുങ്കില്‍ പ്രശശ്തനായ യുവ നടനാണ് രാം ചരണ്‍. നായക് എന്ന ചിത്രത്തിലൂടെ അമല രാം ചരണിന്റെ നായികയായി. ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മോഹന്ലാലിലില് നിന്ന് ഒരുപാട് പഠിക്കാനുണ്ട്
ഇധര്മയിലിതോ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരമായ അല്ലു അര്‍ജുന്റെ നായികയായും അമല തെലുങ്കില്‍ തകര്‍ത്താടി. ചിത്രം ബോക്സോഫീസ് ഹിറ്റുമായിരുന്നു.
മോഹന്ലാലിലില് നിന്ന് ഒരുപാട് പഠിക്കാനുണ്ട്
മൈനയ്ക്ക് ശേഷം അമലയെ തമിഴകം ഒരിക്കല്‍ കൂടെ ഉയര്‍ത്തുകയായിരുന്നു തലൈവ എന്ന ചിത്രത്തിലൂടെ. എ എല്‍ വിജയ് (അമലയുടെ ഭര്‍ത്താവ്) സംവിധാനം ചെയ്ത ചിത്രത്തില്‍ ഇളയദളപതി വിജയ് ആയിരുന്നു നായകന്
മോഹന്ലാലിലില് നിന്ന് ഒരുപാട് പഠിക്കാനുണ്ട്
മലയാളത്തില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടികയില്‍ പരിഗണനയുള്ള നടനാണ് ഫഹദ് ഫാസില്‍. ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തിലൂടെ ഫഹദിന്റെ നായികയായും അമല എത്തി.
മോഹന്ലാലിലില് നിന്ന് ഒരുപാട് പഠിക്കാനുണ്ട്
തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് വേലയില്ലാ പട്ടത്താരി. വിവാഹ ശേഷം അമല അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ധനുഷിന്റെ നായികയായി ആദ്യമായാണ് അമല വേഷമിടുന്നത്.
മോഹന്ലാലിലില് നിന്ന് ഒരുപാട് പഠിക്കാനുണ്ട്
മലയാളത്തിലെ ഇപ്പോഴത്തെ യങ് സൂപ്പര്‍സ്റ്റാറുകളില്‍ മുന്‍ നിരയിലാണ് നിവിന്‍ പോളിയും. മിലി എന്ന ചിത്രത്തിലൂടെ അമല നിവിന്‍ പോളിയുടെയും നായികയായെത്തുന്നുണ്ട്.