അണ്ണന്മാര് കനിഞ്ഞാ വൈകാതെ വരും; വിലക്കിനെ ട്രോളി ലീലയുടെ ടീസര്‍ കാണൂ
വിലക്കിനെ വകവയ്ക്കാതെ രഞ്ജിത്തിന്റെ ലീല എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. വിലക്കിനെ ട്രോളിക്കൊണ്ട് 'അണ്ണന്മാര് കനിഞ്ഞാ വൈകാതെ വരും' എന്ന് പറഞ്ഞാണ് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്.
ഉണ്ണി ആറിന്റെ ലീല എന്ന കഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല, നിര്‍മാതാക്കളുടെ സമരത്തെ അവഗണിച്ച് ചിത്രീകരണം നടത്തി എന്ന പേരില്‍ അപ്രഖ്യാപിത വിലക്കിനെ നേരിടുന്ന പശ്ചാത്തലത്തിലാണ് ടീസര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്.

ചിത്രത്തില്‍ കുട്ടിയപ്പന്‍ എന്ന കഥാപാത്രമായി ബിജു മേനോനാണ് എത്തുന്നത്. ബിജു മേനോന് പുറമെ വിജയരാഘവനും ദേവി അജിത്തും എത്തുന്ന ടീസര്‍ വളരെ രസകരമായ സംഭാഷണങ്ങളോടു കൂടെയാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രം ഏപ്രില്‍ പകുതിയോടെ റിലീസ് ചെയ്യാനാണ് തീരുമാനം. സിനിമ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടന സഹകരിച്ചില്ലെങ്കില്‍ ചിത്രത്തിന്റെ സിഡി ഇറക്കി വില്‍ക്കുമെന്നാണ് രഞ്ജിത്ത് പറഞ്ഞിരിയ്ക്കുന്നത്. ബാക്കിയെല്ലാം കാത്തിരുന്ന് കാണാം, ഇപ്പോള്‍ ടീസര്‍ കാണൂ


Click it and Unblock the Notifications