»   » മമ്മൂട്ടിയും മോഹന്‍ലാലും ആദ്യം നിര്‍മിച്ച ചിത്രത്തിന്റെ ത്രഡ് മമ്മൂട്ടിയുടേത്; ദേശീയ പുരസ്‌കാരവും!

മമ്മൂട്ടിയും മോഹന്‍ലാലും ആദ്യം നിര്‍മിച്ച ചിത്രത്തിന്റെ ത്രഡ് മമ്മൂട്ടിയുടേത്; ദേശീയ പുരസ്‌കാരവും!

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോഴുള്ള യുവതാരങ്ങളെല്ലാം അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമൊക്കെ കൈ വയ്ക്കുന്നു. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയൊക്കെ ഈ ഫീല്‍ഡ് പണ്ടേ പയറ്റിത്തെളിഞ്ഞതാണ്.

പുലിവാല് പിടിക്കാന്‍ വയ്യ; ബോബനും മോളിയും തോപ്പില്‍ ജോപ്പനായതിനെ കുറിച്ച് മമ്മൂട്ടി

ഐവി ശശി, സീമ, മമ്മൂട്ടി, മോഹന്‍ലാല്‍, സെഞ്ചുറി കൊച്ചുപ്രേമന്‍ എന്നിവര്‍ ചേര്‍ന്നാണ് കാസിനോ പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചത്. ഒത്തിരി വിജയ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പിറന്നു.

ആദ്യ ചിത്രം അടിയൊഴുക്കുകള്‍

കാസിനോ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ ചിത്രമാണ് അടിയൊഴുക്കുകള്‍. ആദ്യ ചിത്രം എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആയിരിക്കണം എന്ന് അഞ്ച് പേര്‍ക്കും ആഗ്രഹമുണ്ടായിരുന്നു.

ത്രണ്ട് മമ്മൂട്ടിയുടേത്

എന്നാല്‍ അടിയൊഴുക്കുകളുടെ ത്രഡ് പറഞ്ഞുകൊടുത്തത് മമ്മൂട്ടിയാണ്. വെള്ളത്തില്‍ കുറേനാളുകളായി കിടക്കുന്ന ഒരു കപ്പലിന്റെ ഉപരിതലം ഇരുമ്പ് കയറും. ഇങ്ങനെ തുരുമ്പ് കയറിയ അവസ്ഥയിലുള്ള നായകന്‍- എന്ന ആശയം മമ്മൂട്ടി പറഞ്ഞതില്‍ നിന്നാണ് എംടി കഥ വികസിപ്പിച്ചത്.

ആദ്യ ദേശീയ പുരസ്‌കാരം

എംടിയുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് മമ്മൂട്ടിയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത്. കരുണന്‍ എന്ന പരുക്കന്‍ നായക വേഷത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.

കാസിനോ പ്രൊഡക്ഷന്‍

പിന്നീട് കാസിനോ പ്രൊഡക്ഷന്‍സ് നാടോടിക്കാറ്റ്, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, കരിമ്പിന്‍ പൂവിനക്കരെ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിയ്ക്കുകയും മികച്ച വിജയം നേടുകയും ചെയ്തു

English summary
The thread of Adiyozhukkukal by Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X