»   » എന്നതാ ദിലീപിന്റെ ഉദ്ദേശ്യം? ലൈഫ് ഓഫ് ജോസൂട്ടി ട്രെയിലര്‍ കാണുക

എന്നതാ ദിലീപിന്റെ ഉദ്ദേശ്യം? ലൈഫ് ഓഫ് ജോസൂട്ടി ട്രെയിലര്‍ കാണുക

Posted By: AkhilaKS
Subscribe to Filmibeat Malayalam

മൈ ബോസ് എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫും ദിലീപും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. കുടിയേറ്റ മേഖലയുടെ ഏറ്റവും പ്രധാനമായ കേന്ദ്രങ്ങളിലൊന്നായ കട്ടപ്പനയും പരിസരങ്ങളെയും പശ്ചാത്തലമാക്കി ഒരു കുടിയേറ്റ കര്‍ഷക കുടുംബത്തിന്റെ കഥ പറയുകയാണ് ചിത്രത്തില്‍.

ട്വിസ്റ്റില്ല, സസ്‌പെന്‍സില്ല, ഒരു ജീവിതം മാത്രം എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തില്‍ ജോസൂട്ടിയെ അവതരിപ്പിക്കുന്നത് ദിലീപാണ്. രചന നാരായണന്‍ കുട്ടിയും ജ്യോതി കൃഷ്ണയുമാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

life-of-josutty

ജയാലാലിന്റെ കഥയ്ക്ക് രാജേഷ് വര്‍മ്മയാണ് തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖത,ജോജു ജോര്‍ജ്, ഹരീഷ് പിഷാരടി തുടങ്ങിയ ഒരു താരനിര തന്നെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍, അനില്‍ ബിശ്വാസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. സെപ്തംബര്‍ 18നാണ് ലൈഫ ഓഫ് ജോസൂട്ടി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Dileep starrer Life of Josutty has a different tinge, as the trailer shows a simpleton Josutty, played by Dileep, who is the focal point and various other characters are shown in a jiffy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam