നന്നായി ചിരിക്കുന്നവര്‍ക്ക് നിവിനിനെ പ്രേമിക്കാം
'നേരം' എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പ്രേമം'. നായികയായി നസ്‌റിയ നസീം ഇല്ലെന്നതാണ് നേരവും പ്രേമവും തമ്മിലുള്ള ആദ്യത്തെ വ്യത്യാസം. നസ്‌റിയ ഇല്ലെങ്കിലും നിവിന്‍ പോളിയ്ക്ക് പ്രേമിച്ചല്ലേ പറ്റൂ.
നിവിന്‍പോളിയെ പ്രേമിക്കന്‍ സുന്ദരികള്‍ക്ക് ഒരവസരം. ചിത്രത്തിന് രണ്ട് പുതുമുഖ നായികമാരെ തിരയുന്നു. നിവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷെ നായികയാവന്‍ ചില ക്വാളിറ്റികള്‍ വേണം.

15 നും 25 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെയും ആറിനും പത്തിനും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെയുമാണ് തിരയുന്നത്. രണ്ട് പേര്‍ക്കും ഇംഗ്ലീഷും മലയാളവും നന്നായി സംസാരിക്കാന്‍ അറിയാമായിരിക്കണം. നല്ല ചിരിയുള്ളവര്‍ക്കാണ് മുന്‍ഗണന.
ഈ പറഞ്ഞ ക്വാളിറ്റികളും പ്രായവും അഭിനയിക്കാന്‍ താത്പര്യവുമുള്ള പെണ്‍കുട്ടികള്‍ പ്രേമത്തിന്റെ ടീമുമായി ബന്ധപ്പെടേണ്ടതാണ്. മേക്കപ്പില്ലാത്ത ഫോട്ടോയും ബയോഡാറ്റയും [email protected] എന്ന ഇ മെയില്‍ ഐഡിയിലേക്ക് അയക്കുക.


Click it and Unblock the Notifications