വെള്ളാരം കണ്ണുള്ള മൊയ്തീനായ് പൃഥ്വിരാജ്
പൃഥ്വിരാജ് നായകനാകുന്ന 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തു. വെള്ളാരം കണ്ണുള്ള ബിപി മൊയ്തീനെ കുറിച്ച് മാത്രം പറയാനുള്ളവ മുക്കത്തുകാര്‍ക്ക് പൃഥ്വിയുടെ ഈ വേഷം ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കാഞ്ചനമാലയുടെയും മൊയ്തീന്റെയും കഥ അഭ്രപാളിയില്‍ എത്തിക്കുന്നത് നവാഗതനാ ആര്‍ എസ് വിമലാണ്. കാഞ്ചന മാലയായി പാര്‍വ്വതി എത്തുന്ന ചിത്രത്തില്‍ മൊയ്തീനാകുന്നത് പൃഥ്വിയും. മൊയ്തീനായി പൃഥ്വി വേഷമിട്ടാല്‍ മതിയെന്ന് കാഞ്ചനമാല അഭിപ്രായപ്പെടുകയായിരുന്നത്രെ.

സ്‌കൂള്‍ കാലത്ത് പ്രണയത്തിലായവരാണ് മൊയ്തീനും കാഞ്ചനയും. മതത്തിന്റെ അതിരുകള്‍ മാറ്റി നിര്‍ത്തിയെങ്കിലും ആ പ്രണയം മതത്തെയെന്നല്ല കാലത്തെയും അതിജീവിക്കുകയാണ്. മൊയ്തീനുമായി കാഞ്ചന പ്രണയത്തിലാണെന്ന് അറിഞ്ഞ വീട്ടുകാര്‍ അവരെ വീട്ടുതടങ്കലിലാക്കി. 25 വര്‍ഷമാണ് കാഞ്ചനയ്ക്ക് ഇങ്ങനെ കഴിയേണ്ടിവന്നത്.
ഇതിനിടെ പലപ്പോഴായി ഇവര്‍ ഒന്നിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് 1982 ല്‍ ഒരു അപകടത്തില്‍ മൊയ്തീന്‍ മരിച്ചു. വിവാഹിതരായില്ലെങ്കിലും മൊയ്തീന്റെ വിധവയായിട്ടാണ് ഇന്നും നാട്ടുകാര്‍ കാഞ്ചനയെ കണക്കാക്കുന്നത്. ഇപ്പോള്‍ കാഞ്ചനയ്ക്ക് 74വയസായി.
ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുകയാണ്. പൃഥ്വിരാജിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും എന്ന് നിന്റെ മൊയ്തീന്റെ പേജിലൂടെയുമാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ആരാധകര്‍ക്കിടയിലെത്തിയത്.


Click it and Unblock the Notifications











