»   » കൈനീട്ടമില്ലാതെ എന്ത് വിഷു ആഘോഷം, ആഘോഷങ്ങളെക്കുറിച്ച് മികച്ച നടി പറയുന്നു !!

കൈനീട്ടമില്ലാതെ എന്ത് വിഷു ആഘോഷം, ആഘോഷങ്ങളെക്കുറിച്ച് മികച്ച നടി പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയതോടെയാണ് രജിഷ വിജയന്റെ കീര്‍ത്തി ഒന്നുകൂടെ കൂടിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം ഈ താരത്തെ തേടിയെത്തിയത്.

  ആസിഫ് ആലി ബിജു മേനോന്‍ ടീമിന്റെ അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെയാണ് രജിഷ മലയാളികളുടെ പ്രിയതാരമായി മാറിയത്. അതുവരെയുള്ള നായികാ സങ്കല്‍പ്പത്തെ ഒന്നടങ്കം പൊളിച്ചെഴുതിയ കഥാപാത്രമായിരുന്നു എലീനയെന്ന എലി.

  വിഷു ഓര്‍മ്മകള്‍ പങ്കിട്ട് രജിഷ

  കോഴിക്കോട് സ്വദേശിയാണെങ്കിലും അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് നോര്‍ത്തിലൊക്കെയാണ് അധികവും രജിഷ വിഷു ആഘോഷിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും അവിടെയും ആഘോഷങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല.

  സദ്യയും വിഷുക്കണിയും മാറ്റി നിര്‍ത്താനാവില്ല

  കണിയൊരുക്കുന്നതിനുള്ള സാധനങ്ങള്‍ കിട്ടാന്‍ പാടാണെങ്കിലും അച്ഛന്‍ അതൊക്കെ എവിടെ നിന്നെങ്കിലും സംഘടിപ്പിക്കുമായിരുന്നു. കണി കാണാനും സദ്യ കഴിക്കാനുമായി അച്ഛനൊപ്പം സുഹൃത്തുക്കളും വീട്ടില്‍ വരുമായിരുന്നു. കേരളാ സ്റ്റൈലിലുള്ള വസ്ത്രധാരണവും സദ്യയുമൊക്കെ അവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു.

  കേരളത്തില്‍ വെച്ചും ആഘോഷിച്ചിട്ടുണ്ട്

  ഇടയ്ക്ക് കേരളത്തില്‍ വരുമ്പോള്‍ ഇവിടെ വെച്ചും ആഘോഷിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ആഘോഷത്തെക്കുറിച്ചാണ് താരവും വാചാലയാവുന്നത്. ടോസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രജിഷ ആഘോഷത്തെക്കുറിച്ച് കാര്യങ്ങള്‍ പങ്കുവെച്ചത്.

  ദിലീപിനൊപ്പമുള്ള രണ്ടാമത്തെ ചിത്രം തിയേറ്ററിലെത്തി

  അനുരാഗകരിക്കിന്‍ വെള്ളത്തിനു ശേഷം ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരത്തിലാണ് രജിഷ അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സിനിമാക്കാരനും രജിഷയെ കാത്തിരിക്കുന്നുണ്ട്.

  English summary
  I spent almost my entire childhood in North India as my dad was in the Indian Army. We used to feel nostalgic about everything related to Kerala and always wanted to have the best Vishu ever. Most of the things needed for Vishu sadya and kani weren't available around us, but as the festival came close, my dad would somehow manage to procure every single item, from people who were coming from Kerala.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more