For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമരം നയിക്കാന്‍ബഷീര്‍, പൊളിക്കാന്‍ ഗണേഷ്

  By Ravi Nath
  |

  Theatre
  സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് എ കഌസ് തിയറ്ററുകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന തിയറ്റര്‍ അടച്ചിടല്‍ സമരം തികച്ചും അനാവശ്യമാണെന്നാണ് സിനിമാമന്ത്രിയും സിനിമാക്കാരിലൊരാളുമായ ഗണേഷ്‌കുമാറിന്റെ വാദം. ഗണേഷ്‌കുമാറുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും മുഖ്യമന്ത്രിയുമായി മാത്രമേ അത് സാദ്ധ്യമാകൂ എന്നുമാണ് സംഘടന സാരഥി ലിബര്‍ട്ടി ബഷീറും കൂട്ടരും പറയുന്നത്.

  കേരളത്തിന്റെ റിലീസ് സെന്ററുകള്‍ ഉള്‍പ്പെടുന്ന എ ക്‌ളാസ് തിയറ്റര്‍ ഉടമകള്‍ അനുനയ മാര്‍ഗ്ഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വൈഡ് റിലീസിംഗ് എന്ന പ്രതിഭാസമാണ് ഇവരെ കൂടുതല്‍ സ്വാര്‍ത്ഥന്‍മാരാക്കി തീര്‍ത്തിരിക്കുന്നത്. എ ക്‌ളാസ് തിയറ്ററുകള്‍ക്ക് മാത്രം റിലീസിംഗ് അനുവദിച്ച കാലത്ത് കീരീടം വെയ്ക്കാത്ത രാജാക്കന്‍മാരായി വിലസുകയായിരുന്നു ഇവര്‍.

  പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും പച്ചപിടിക്കാതെ നിന്ന തിയറ്ററുകള്‍ക്കുകൂടി റിലീസിംഗ് ലഭ്യമായതോടെ ഗമ കുറക്കേണ്ടി വന്ന എ ക്‌ളാസ്സുകാരുടെ കൊതികെറുവ് ചില്ലറയല്ല കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം വൈഡ് റിലീസിംഗിനേയും ബികഌസ് തിയറ്ററുകളുടെ സംഘടനകളേയും ഇവര്‍ അധിക്ഷേപിച്ചുപോരുന്നു.

  കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ സംഭവിക്കാത്ത ഒരു കുതിച്ചുചാട്ടമാണ് നടപ്പു വര്‍ഷത്തില്‍ മലയാളസിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. നൂറോളം സിനിമകള്‍ ഇതിനകം റിലീസ് ചെയ്തു കഴിഞ്ഞു. ഏറ്റവും ചുരുങ്ങിയത് ഇരുപതു ചിത്രങ്ങളെങ്കിലും ഡസംബര്‍ 31നുമുമ്പ് തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നു. ഇതിനുപുറമേ വ്യാപകമായി റിലിസ് ചെയ്ത് കോടികള്‍ വാരുന്ന മറുഭാഷാ ചിത്രങ്ങളുടെ എണ്ണവും വര്‍ഷാവര്‍ഷം കൂടിവരികയാണ്.

  നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം സംഭവിക്കാനിടയില്ലാത്ത വിധം സിനിമ പച്ച പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കേണ്ട എക്‌സിബിറ്റേഴ്‌സ് ഇരിക്കക്കൊമ്പുമുറിക്കുന്ന സമരപരിപാടിക്ക് തുനിഞ്ഞിറങ്ങിയത് ആക്ഷേപകരമാണ്.

  ദീപാവലിചിത്രങ്ങള്‍ ഇന്‍സ്ട്രിയില്‍ നല്ല ചലനം സൃഷ്ടിക്കാനുള്ള സാദ്ധ്യത മുന്നിലുള്ളപ്പോഴാണ് ഇവര്‍ നിസ്സാരമായ സര്‍വ്വീസ്ചാര്‍ജ്ജ് വര്‍ദ്ധന എന്ന ഉമ്മാക്കി കാണിച്ച് പ്രേക്ഷകരോട് പുറം തിരിഞ്ഞ് നില്ക്കുന്നത്. സംഘടനയുടെ സമരപരിപാടിയോട് എതിര്‍പ്പുള്ളവര്‍ സംഘടനക്കുള്ളില്‍ തന്നെയുണ്ട്. സമരം മറികടന്ന് പലരും പ്രദര്‍ശനവുമായി മുന്നോട്ട് പോകുന്നുമുണ്ട്.

  കേരളത്തിലെ വിരലിലെണ്ണാവുന്ന തിയറ്ററുകളില്‍ മാത്രമേ പ്രേക്ഷകന് അവശ്യം വേണ്ട സൗകര്യങ്ങളും ശുചിത്വവും അനുഭവിക്കാന്‍ കഴിയൂ. ബാക്കി മുക്കാല്‍ പങ്കും പൊളിഞ്ഞ സീറ്റുകളും എ.സിയില്ലാത്തതും ഫാന്‍ പോലും കറങ്ങാത്തതും അസഹ്യമായ ദുര്‍ഗ്ഗന്ധത്താലും മോശപ്പെട്ട ശബ്ദവെളിച്ച പ്രദര്‍ശപ്രശ്‌നങ്ങളാലും അത്യന്തം മോശപ്പെട്ടസ്ഥിതിവിശേഷമാണ്. തിയറ്ററുകള്‍ കൊള്ളില്ലാഎന്നതുകൊണ്ട് മാത്രം തിയറ്ററില്‍
  പോയിസിനിമകാണാത്തവരില്‍ നല്ല പങ്കും മലയാളികളാണ്.

  മന്ത്രി എല്ലാ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അധികാരികള്‍ക്കും പരിഷ്‌കരിച്ച് ശുചിത്വവും സൌകര്യപ്രദവുമാക്കുന്ന തിയറ്ററുകള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ക്രമാതീതമായി പലരും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇതിനുപുറമെ രണ്ടുരൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഇപ്പോള്‍ ഇവര്‍ കൈപ്പറ്റുന്നുമുണ്ട്. ഇനിയും വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

  നല്ല തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് വലിയ പ്രശ്‌നമാക്കാതെ സിനിമകാണാന്‍ ശീലിച്ചുവരികയാണ് ശരാശരി മലയാളി പ്രേക്ഷകന്‍. തിയറ്ററുകളിലേക്ക് ആളുകള്‍ കയറി വരാന്‍ തുടങ്ങിയപ്പോള്‍ ഉടമകളുടെ നിലപാട് ഇങ്ങനെയാണെങ്കില്‍ വീണ്ടും സിനിമ പഴയ
  അവസ്ഥയിലേക്ക് തിരിച്ചു പോകും.

  പ്രേക്ഷകര്‍ക്കുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നില നിര്‍ത്താനുമാണ് സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപ്പെടുന്നത് എന്നതാണ് സംഘടനയുടെ ന്യായം. സംഘടനക്കുള്ളിലെ തിയറ്ററുകളുടെ നിലവിലുള്ള സൌകര്യങ്ങളും ഈടാക്കുന്ന ടിക്കറ്റ് നിരക്കും ഒന്നു ശരിയായരീതിയില്‍ സംഘടനനേതൃത്വം വിലയിരുത്തിയിട്ടുപോരെ വിളമ്പിവെച്ച ചോറില്‍ ചരല്‍ വാരിയിടുന്ന ഈ സമര പരിപാടി.

  English summary
  The majority of the showcenters of Kerala owing allegiance to Kerala Film Exhibitors Federation (KFEF) have shut down theaters from today, following a strike in demand of an increase in the service charges.,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X