twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹര്‍ത്താലിന് മുന്നില്‍ സിനിമ തോല്‍ക്കില്ല, തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും!

    |

    കേരളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വ്യക്തമായ ആസൂത്രങ്ങളോടെയാണ് ഒടിയന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായിരുന്നു ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍. ഹര്‍ത്താലിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ചില ഇടങ്ങളില്‍ ഷോ മുടങ്ങുകയും ബുക്ക് ചെയ്ത പല പ്രേക്ഷകര്‍ക്കും എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഹര്‍ത്താല്‍ വില്ലനായി മാറിയ ആദ്യ ചിത്രമല്ല ഒടിയന്‍. നിരവധി ചിത്രങ്ങളാണ് ഇതിന് മുമ്പ് ഹര്‍ത്താലിന്റെ ഇരയായിട്ടുള്ളത്. സിനിമ വ്യവസായത്തിന് വലിയ നഷ്ടമാണ് ഇത്തരത്തിലുള്ള ഹര്‍ത്താലുകള്‍ വരുത്തി വയ്ക്കുന്നത്.

    <strong>കുഞ്ഞാലി മരക്കാരായി ലാലേട്ടന്‍! സിദ്ദിഖിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍! ലൊക്കേഷന്‍ ചിത്രം പുറത്ത് </strong>കുഞ്ഞാലി മരക്കാരായി ലാലേട്ടന്‍! സിദ്ദിഖിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍! ലൊക്കേഷന്‍ ചിത്രം പുറത്ത്

    ഹര്‍ത്താല്‍ ദിനത്തില്‍ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ തീരുമാനം. ചിത്രീകരണമോ അനുബന്ധ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കില്ല. അടിക്കടിയുള്ള ഹര്‍ത്താലുകള്‍ വന്‍ നഷ്ടമുണ്ടാക്കുന്നതായി പ്രസിഡന്റ് കെ വിജയകുമാറും ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചനും പറഞ്ഞു. സിനിമ നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും തിയറ്റര്‍ ഉടമകളുടേയും സംഘടനയാണ് കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ്.

    harthal

    ഹര്‍ത്താലിനെതിരെ വ്യാപാരികളും കൈകോര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറോളം ഹര്‍ത്താലുകള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. തങ്ങളുടെ പിന്തുണകൊണ്ട് ഒരു ഹര്‍ത്താലും വിജയിക്കരുത് എന്ന ശക്തമായ തീരുമാനത്തിലാണ് വ്യാപാരികള്‍. അതുപോലെ തന്നെ അപ്രതീക്ഷിത ഹര്‍ത്താലുമായി ഇനി സഹകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു. രാഷ്ട്രീയ നേട്ടിനായും അപ്രതീക്ഷിതമായും പ്രവര്‍ത്തിക്കുന്ന ഹര്‍ത്താലുകളുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.

    English summary
    Theaters won't close down for harthals
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X