ബി, സി ക്ലാസ്‌ തിയറ്ററുകളില്‍ മലയാള സിനിമയ്‌ക്ക്‌ വിലക്ക്‌

By Staff

കൊച്ചി: സിനിമ വിതരണക്കാരും കേരള സിനി എക്‌സിബിറ്റേഴ്‌സ്‌ അസോസിയേഷനും തമ്മിലൂള്ള തര്‍ക്കം മൂലം ബി. സി ക്ലാസ്‌ തിയറ്റേറുകള്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിയ്‌ക്കുന്നത്‌ നിര്‍ത്തി വെച്ചു.

അസോസിയേഷന്‍ ആവശ്യമായ റീലിസിങ്ങ്‌ , ഷിഫ്‌റ്റിങ്ങ്‌ കാര്യങ്ങളില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചാണ്‌ പുതിയ തീരുമാനം തിയറ്ററുടമകള്‍ കൈക്കൊണ്ടിട്ടുള്ളത്. ഇതോടെ മലയാള ചലച്ചിത്ര രംഗം പുതിയ പ്രതിസന്ധിയെ അഭിമുഖീകരിയ്‌ക്കുകയാണ്‌.

പുതുതായിറങ്ങുന്ന തമിഴ്‌, ഹിന്ദി ചിത്രങ്ങള്‍ മാത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ്‌ അസോസിയേഷന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

പുതിയ സിനിമ പുറത്തിറങ്ങി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വ്യാജ സിഡി ഇറങ്ങുന്നതു മൂലം ബി, സി ക്ലാസ്‌ തിയറ്ററുകള്‍ക്ക്‌ കനത്ത നഷ്ടമാണ നേരിട്ടു കൊണ്ടിരിയ്‌ക്കുന്നത്‌.

ഈ സാഹചര്യത്തില്‍ പുതിയ ചിത്രങ്ങളുടെ റീലിസ്‌ രണ്ടാം നിര തിയറ്ററുകളില്‍ കൂടി വേണമെന്ന നിര്‍ദേശം എ ക്ലാസ്‌ തിയറ്ററുടമകള്‍ തള്ളിയതോടെയാണ്‌ മലയാളം സിനിമകള്‍ ബഹിഷ്‌ക്കരിയ്‌ക്കാന്‍ ബി, സി ക്ലാസ്‌ തിയറ്ററുകള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

എന്നാല്‍ പഴയ മലയാള സിനിമകള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടില്ല. 2007 ഡിസംബര്‍ 20ന്‌ ശേഷം പുറത്തിറങ്ങിയ സിനിമകള്‍ക്കു മാത്രമാണ്‌ വിലക്കുള്ളത്‌.

പുതിയ ചിത്രങ്ങള്‍ രണ്ടാം നിര തിയറ്ററുകളില്‍ റിലീസ്‌ ചെയ്‌താല്‍ തങ്ങള്‍ക്ക്‌ നഷ്ടം സംഭവിയ്‌ക്കുമെന്നാണ്‌ എ ക്ലാസ്‌ തിയറ്ററുടമകളുടെ വാദം. പ്രശ്‌ന പരിഹാരത്തിനായി 17ന്‌ മന്ത്രിതല യോഗം തിരുവനന്തപുരത്ത്‌ ചേരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X