twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയേറ്റര്‍ ഉടമകള്‍ സമരത്തിന്

    By Nisha Bose
    |

    Theatre
    സര്‍വീസ് ചാര്‍ജ്ജ് കൂട്ടണമെന്നാവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകള്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി 20ന് തിയേറ്ററുകള്‍ അടച്ചിടും. പ്രശ്‌നത്തില്‍ തീരുമാനമായില്ലെങ്കില്‍ ക്‌ടോബര്‍ 17 മുതല്‍ അനിശ്ചിതകാലപണിമുടക്ക് നടത്തുമെന്ന് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    സര്‍വീസ് ചാര്‍ജ് അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്നാണ് തീയേറ്റര്‍ ഉടമകളുടെ ആവശ്യം. വൈദ്യുതി നിരക്ക് ഇടയ്ക്കിടെ കൂട്ടുന്നു. എന്നാല്‍ സര്‍വീസ് ചാര്‍ജില്‍ വര്‍ധന വരുത്തിട്ട് കാലമേറെയായി. ഇതിന്റെ ബാധ്യത നിലവില്‍ തീയേറ്റര്‍ ഉടമകള്‍ ഏറ്റെടുക്കേണ്ട അവസ്ഥയാണ്. രണ്ടു രൂപയാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്.

    ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാകില്ല. തിയേറ്ററുകള്‍ എസിയാക്കണമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചതു പ്രകാരം മിക്ക തീയേറ്ററുകളും എസിയാക്കി. അതിനാല്‍ തന്നെ വൈദ്യുതി ചാര്‍ജ് വര്‍ധന താങ്ങാന്‍ കഴിയുന്നില്ല. പ്രശ്‌നത്തില്‍ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

    English summary
    Nearly 250 release centres affiliated to the Kerala Film Exhibitors Federation will go on a token strike on September 20.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X