»   » തിയറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കും

തിയറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കും

Posted By:
Subscribe to Filmibeat Malayalam
Theatre Strike
സംസ്ഥാനത്തെ എ ക്‌ളാസ് തിയറ്ററുകള്‍ അടച്ചിട്ട് നടക്കുന്ന സമരം തുടരും. തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സംഘടനാ യോഗത്തിലാണ് സമരം തുടരാന്‍ തീരുമാനമായത്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടക്കുന്നില്ലെന്ന് സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു.
സമരമവസാനിപ്പിക്കുന്നതിനു വ്യാഴാഴ്ച സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിനിമാ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എന്നിവരുമായി അവസാനവട്ട ചര്‍ച്ച നടത്തുമെന്നു പ്രസിഡന്റ് ലിര്‍ട്ടി ബഷീര്‍ പറഞ്ഞു. സംഘടനയില്‍ ഭിന്നതയില്ല. സംഘടന പിളര്‍ത്താന്‍ പലരും ശ്രമിയ്ക്കുന്നുണ്ട്. എന്നാലിത് വ്യാമോഹം മാത്രമാണ്.

അതേസമയം ഉന്നയിച്ച ചില ആവശ്യങ്ങളില്‍ നിലപാടു മാറ്റാന്‍ തീരുമാനമായിട്ടുണ്ട്.. സര്‍വീസ് ചാര്‍ജ് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനാണു മാറ്റം വരുത്തിയത്.പകരം മൂന്നു രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടും. തിയെറ്റര്‍ അടച്ചിട്ടുള്ള സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

സര്‍വ്വീസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. സമരം ഒട്ടേറെ സിനിമകളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്ന ജവാന്‍ ഓഫ് വെള്ളിമല, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങള്‍ക്ക് വമ്പന്‍ നഷ്ടമാണ് സമരത്തിലൂടെ വന്നുപെട്ടിരിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam