വെള്ളിയാഴ്ച മുതല്‍ തിയറ്ററുകള്‍ അടച്ചിടും

By Ajith Babu

Film
സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് സമരമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ചലച്ചിത്ര വികസനകോര്‍പറേഷന്റെ കീഴിലെ സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് മൂന്നുരൂപ വീതം അടയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. സിനിമാടിക്കറ്റിന്റെ സര്‍വീസ് ചാര്‍ജ് രണ്ടില്‍നിന്ന് അഞ്ച് രൂപയാക്കണമെന്നാണ് തിയറ്റര്‍ ഉടമകളുടെ ആവശ്യം. എന്നാല്‍ ഇതംഗീകരിക്കാന്‍ നിര്‍മാതാക്കള്‍ തയാറായില്ല.

പ്രതിസന്ധി പരിഹരിക്കാന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും ബുധനാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി ചര്‍ച്ച നടത്തിയെങ്കിലും സാംസ്‌കാരികക്ഷേമനിധിയില്‍ മൂന്നുരൂപ അടയ്ക്കണമെന്ന ആവശ്യത്തില്‍ മന്ത്രി ഉറച്ചുനിന്നു.
സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കല്‍ പരിഗണിക്കാന്‍ മന്ത്രി തയാറായില്ലെന്ന് അവര്‍ പരാതിപ്പെട്ടു.

തുടര്‍ന്നാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് അവര്‍ പറഞ്ഞു.

തീയേറ്ററുകള്‍ അടച്ചിടുന്നതോടെ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ പ്രദര്‍ശനം അനിശ്ചിതത്വത്തിലായി. . എം മോഹനന്‍ കഥയും തിരക്കഥയും സംവിധാനം ചെയ്ത 916, കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്‌സുമാണ് അന്നേക്ക് ചാര്‍ട്ട് ചെയ്തിരുന്ന സിനിമകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X