»   » അന്നയും റസൂലിനെയും ഒതുക്കി

അന്നയും റസൂലിനെയും ഒതുക്കി

Posted By:
Subscribe to Filmibeat Malayalam
Annayum Rasoolum
എതിരാളിയുടെ പടം കൂവിത്തോല്‍പ്പിയ്ക്കാന്‍ ആരാധകരെ രംഗത്തിറക്കുന്ന പരിപാടി പണ്ടേ മലയാള സിനിമയിലുണ്ട്. പടം പൊളിയുന്ന ലക്ഷണം കണ്ടാല്‍ സൗജന്യമായി ആളെക്കയറ്റി ഹിറ്റാക്കുന്ന നമ്പറുകളും ഇവിടെ പതിവാണ്.

എന്നാല്‍ ഫഹദ് ഫാസിലിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും പൊളിയ്ക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ ഇതിനുമൊക്കെ അപ്പുറത്താണ്.

ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നല്ല റിപ്പോര്‍ട്ടാണ് ചിത്രത്തിന് ലഭിച്ചത്. അടിയും ഇടിയും ന്യൂജനറേഷന്‍ ട്വിസ്റ്റുകളുമൊന്നുമില്ലാതെ റിയലിസ്റ്റിക് ചിത്രം കാണാന്‍ ഒരു കൂട്ടം നല്ലപ്രേക്ഷകരും തയാറായിരുന്നു. എന്നാല്‍ സിനിമ കാണാന്‍ തിയറ്ററിലെത്തുന്നവരോട് പടം മോശമാണെന്നും പറഞ്ഞ് നിരുത്സാപ്പെടുത്തുകയാണത്രേ. കോട്ടയത്തെ ചില തിയറ്ററുകളിലാണ് ഇത്തരം സംഭവമുണ്ടായതെന്ന് ഒരു പ്രമുഖ സിനിമാവാരിക റിപ്പോര്‍ട്ട് ചെയ്യുന്നു.

തിയറ്റര്‍ ജോലിക്കാരുടെ വാക്ക് വിശ്വസിച്ച് ടിക്കറ്റ് തിരികെ കൊടുത്ത് പണം വാങ്ങിയ സംഭവങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ചില സിനിമകളെ പരാജയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ടിക്കറ്റ് കൗണ്ടറില്‍ ഇരിയ്ക്കുന്നവരെ കൂട്ടുപിടിച്ചാണ് ഈ കോക്കസ്് പ്രവര്‍ത്തിയ്ക്കുന്നതെന്നും വാരികയിലുണ്ട്.

സംവിധായകനെ അനുവാദമില്ലാതെ അന്നയും റസൂലും തിയറ്ററുകളില്‍ വെട്ടിമുറിച്ചതിനെതിരെ ഇപ്പോള്‍ തന്നെ പ്രതിഷേധമുയുരുന്നുണ്ട്. ഇതിനിടെയാണ് ഈ സംഭവം പുറത്തുവന്നിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam