അത് വെറുമൊരു സ്വീക്വന്‍സല്ല!! അതിനൊരു അർത്ഥമുണ്ട്, തീവണ്ടിയിലെ ചുംബന രംഗത്തെ കുറിച്ച് സംയുക്ത

ബാക്കിയുള്ള എല്ലാ ലഹരിക്കും മുകളിലാണ് സ്‌നേഹമെന്ന വികാരം എന്ന സന്ദേശം പ്രേക്ഷകര്‍ ഹൃദയത്തിലാണ് സ്വീകരിച്ചത്.

ടൊവിനോയുടെ തീവണ്ടി വിജയകരമായി ജൈത്രയാത്ര തുടരുകയാണ്. മികച്ച അഭിപ്രായമാണ് പലഭാഗത്തു നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. തീവണ്ടിയിലെ ലിപ് ലോക്ക് രംഗം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. നല്ലതു മോശവുമായ ഒരുപാട് കമന്റുകൾ ഈ രംഗത്തിന് ലഭിച്ചിരുന്നു. ഇതിൽ ഏറ്റവും രസകരം ട്രേളന്മാർ പോലും ഈ രംഗത്തെ പേസ്റ്റീവ് രീതിയിലാണ് സമീപിച്ചിരിക്കുന്നത്. ഇപ്പോഴിത ഈ കിസ്സിംഗ് സീനിനെ കുറിച്ച് നടി സംയുക്ത മേനോൻ തന്നെ മനസ് തുറക്കുകയാണ്. സൗത്ത് ലൈവിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

theevandi

ഈ സീൻ വെറുതെ വന്ന ഒരു സ്വീക്വന്‍സല്ല. പിന്നിൽ ഒരു വലിയ അര്‍ത്ഥമുണ്ട്. അതു കൊണ്ടാണ് തന്നെയാണ് പ്രേക്ഷകര്‍ അത് ഏറ്റെടുത്തതും. ചുംബനം നിര്‍ത്തിയതിന്റെ കാരണം ബിനീഷ് എന്ന കഥാപാത്രത്തിന് സിഗരറ്റിനോടാണ് കൂടുതല്‍ താല്‍പര്യം കൊണ്ടാണ്. ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു ഈ രംഗം ഹിറ്റാകുമെന്ന്.പിന്നെ ഒരു കിടിലന്‍ ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് ഊ രംഗം.

ബാക്കിയുള്ള എല്ലാ ലഹരിക്കും മുകളിലാണ് സ്‌നേഹമെന്ന വികാരം എന്ന സന്ദേശം പ്രേക്ഷകര്‍ ഹൃദയത്തിലാണ് സ്വീകരിച്ചത്. ഈ സീൻ ചെയ്തപ്പോൾ എനിയ്ക്ക് കുറച്ച് ടെൻഷനുണ്ടായിരുന്നു. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം പൊളിച്ചുവെന്നാണ് എല്ലാവരും പറയുന്നത്. ഒരു നടിയെന്ന നിലയ്ക്ക് എനിയ്ക്ക് അത് അഭിമാനമാണ്. ഒരു മനോഹരമായ സന്ദേശമാണ് തനിയ്ക്ക് സമൂഹത്തിനും നൽകാൻ സാധിച്ചതെന്നും സംയുക്ത പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X