മമ്മൂട്ടിയുടെയും ടൊവിനോയുടെയും സിനിമകളുടെ ജീവന്‍ ഇല്ലാതാക്കുന്നു! പരാതിയുമായി നിർമാതാക്കൾ രംഗത്ത്
പ്രളയം വന്നതോടെ സിനിമാമേഖലയും തകര്‍ന്നടിഞ്ഞിരുന്നു. അതില്‍ നിന്നും രക്ഷപ്പെടുന്നതിനായി സെപ്റ്റംബറോട് കൂടി സിനിമകള്‍ റിലീസിനെത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ തിയറ്ററുകളിലേക്ക് എ്ത്തുന്ന ആദ്യദിവസം മുതല്‍ വ്യാജന്മാര്‍ ഇന്റര്‍നെറ്റിലെത്തുന്നത് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. റിലീസിനെത്തുന്ന സിനിമകളുടെ ജീവനെ തന്നെ ഇല്ലാതാക്കുന്ന പ്രവണതയാണ് പൈറസി ചെയ്യാറുള്ളത്. ഇതിനെതിരെ നടന്‍ ടൊവിനോ തോമസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ടൊവിനോ നായകനായി അഭിനയിച്ച തീവണ്ടിയാണ് ഈ മാസം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. തിയറ്ററുകളില്‍ നല്ല പ്രതികരണം ലഭിച്ച സിനിമ ബോക്‌സോഫീസിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. തീവണ്ടി റിലീസിനെത്തിയ ദിവസം തന്നെ വ്യാജകോപ്പി ഇന്റര്‍നെറ്റുകളില്‍ എത്തിയിരുന്നു. ഇത്തരം കോപ്പികള്‍ക്ക് ആവശ്യക്കാരുള്ളത് കൊണ്ടാണ് ആളുകള്‍ തെറ്റ് ചെയ്യുന്നതെന്നും അതിനാല്‍ അവരെ പ്രോത്സാഹിപ്പിക്കാതെ ഇരുന്നാല്‍ പോരെയെന്നുമായിരുന്നു ടൊവിനോ ചോദിച്ചിരുന്നത്.

തീവണ്ടിയ്ക്ക് പിന്നാലെ സെപ്റ്റംബര്‍ പതിനാലിന് റിലീസിനെത്തിയ മമ്മൂട്ടിച്ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്ത ചിത്രവും ഇന്റര്‍നെറ്റിലെത്തിയിരുന്നു. ഇരു സിനിമകളുടെയും നിര്‍മാതാക്കള്‍ ഡിജിപിയ്ക്ക് പരാതി കൊടുത്തിരിക്കുകയാണ്.
ഒരു കുട്ടനാടന്‍ ബ്ലോഗ് ദുബായില്‍ നിന്നും അപ്ലോഡ് ചെയ്തതായിട്ടാണ് പ്രഥാമിക വിവരം. നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതി ഡിജിപി ആന്റി പൈറസി സെല്ലിന് കൈമാറി അന്വേഷണം തുടരുകയാണ്. മലയാള സിനിമകള്‍ക്ക് മാത്രമല്ല ശിവകാര്‍ത്തികേയന്റെ സീമരാജ, വിജയ് ദേവരകൊണ്ടയുടെ ഗീതാ ഗോവിന്ദം, സാമന്തയുടെ യൂടേണ്‍, എന്നിങ്ങനെയുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. തമിഴ് ചിത്രങ്ങള്‍ക്ക് നിരന്തരം ഈ ഭീഷണി ഉണ്ടെങ്കിലും മലയാളത്തില്‍ കുറവായിരുന്നു. എന്നാല്‍ അടുപ്പിച്ച് രണ്ട് സിനിമകളെയും ബാധിച്ചതോടെ ആശങ്കയിലാണ് സിനിമാ പ്രവര്‍ത്തകര്‍.


Click it and Unblock the Notifications











