»   »  ജീവാംശമായി താനേ നീയെന്നിൽ... തീവണ്ടിയിലെ ഗാനം പുറത്ത്!! പാട്ട് പൊളിച്ചു

ജീവാംശമായി താനേ നീയെന്നിൽ... തീവണ്ടിയിലെ ഗാനം പുറത്ത്!! പാട്ട് പൊളിച്ചു

Written By:
Subscribe to Filmibeat Malayalam

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. ശ്രേയ ഘോഷാൽ ഹരിശങ്കർ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ജീവാശംമായി താനോ നീയെന്നിൽ എന്ന വളരെ മനോഹരമായ പാട്ടിന്റെ ഓഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ടൊവിനോ തോമസ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഗാനം പങ്കുവച്ചിരിക്കുന്നത്. നവാഗതനായ കൈലാസ് മേനോനാണ് സംഗീകം നൽകിയിരിക്കുന്നത്. ഹരിനാരായണനാണ് ഈ മനോഹര ഗാനം രചിച്ചിരിക്കുന്നത്.

theevandi

sonia: ഇതിൽ ഏതാണ് ഒർജിനൽ!! അനുപം ഖേർ ചിത്രത്തിൽ സോണിയ ഗാന്ധി എത്തുന്ന നടി ആരാണെന്ന് അറിയാമോ?


ഇതിനു മുൻപ് തന്നെ പാട്ടിനേയും സംഗീത സംവിധായകനേയും പുകഴ്ത്തി ശ്രേയ ഘോഷാൽ രംഗത്തെത്തിയിരുന്നു. '' തീവണ്ടി എന്ന ചിത്രത്തിലെ ഈ ഗാനം ഭാഷാഭേദങ്ങൾ മറികടക്കുമെന്ന് എനിക്കുറപ്പാണ്. മലയാളം അറിയാത്തവർക്കും ഈ പാട്ട് ഇഷ്ടമാകും. ഞാൻ വല്ലാതെ ആസ്വദിച്ചാണ് ഈ ഗാനം പാടിയത്. സത്യത്തിൽ പാട്ടു പാടുന്നത് നിർത്താൻ പോലും തോന്നിയിരുന്നില്ലെന്നും ശ്രേയ അന്നു പറഞ്ഞിരുന്നു. ‌ അത്രയ്ക്ക് മനോഹരമായ മ്യൂസിക് കംബോസിഷനായിരുന്നു ചിത്രത്തിലേത്.


Mohanlal: സത്യത്തിൽ അത് ലാലേട്ടനോ അതോ ഒടിയനോ! ആ രംഗം ഞെട്ടിച്ചു, അണിയറപ്രവർത്തകർ പറയുന്നതിങ്ങനെ


തൊഴിൽ രഹിതനായ ചെറുപ്പക്കാരനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രു അക്ഷേപഹാസ്യമായ ചിത്രമായ തീവണ്ടി നർമ്മത്തിന് പ്രധാന്യം നൽകുന്ന ചിത്രമാണിത്. ചാന്ദിനി ശ്രീധരാണ് ചിത്രത്തിലെ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വിഷു റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക.


English summary
Theevandi Movie Song romatic song out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X