ടൊവിനോ മച്ചാന്‍ ചരിത്രം തിരുത്തിയെഴുതി! അപൂര്‍വ്വ നേട്ടവുമായി തീവണ്ടി കൂകിപ്പായുന്നു!കാണാം!

നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടിക്കൊപ്പമാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍. ബിനീഷ് ദാമോദറെന്ന ബിഡിയായി ടൊവിനോ തോമസ് ജീവിക്കുകയായിരുന്നു. പുതുമുഖ നായികയുടെ യാതൊരു പരിഭ്രമവുമില്ലാതെ ദേവിയെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട് സംയുക്ത മേനോന്‍. സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മോനഹരമാക്കിയാണ് ഓരോ താരവും മുന്നേറിയത്. സ്വഭാവികമായ അഭിനയവും വ്യത്യസ്തവുമായ അവതരണവുമാണ് തീവണ്ടിയെ നയിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ പ്രദര്‍ശനം മുതല്‍ അനുഭവപ്പെട്ടിരുന്ന തിരക്ക് ഇപ്പോഴും അതേ പോലെ തുടരുകയാണ്.

അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ സിനിമാലോകത്തും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഷെഡ്യൂളുകള്‍ മാറിയതും റിലീസ് മാറ്റിയതുമൊക്കെയാണ് തിരിച്ചടിയായത്. പതിവിന് വിപരീതമായി ഒരൊറ്റ റിലീസ് പോലുമില്ലാത്ത ഓണമാണ് കഴിഞ്ഞുപോയത്. നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢിയിലേക്ക് മലയാള സിനിമ തിരിച്ചെത്തിയിരിക്കുകയാണ്. പൃഥ്വിരാജ് ചിത്രമായ രണമായിരുന്നു റിലീസിന് തുടക്കമിട്ടത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവാതെ കാലിടറിയിരിക്കുകയാണ് യുവസൂപ്പര്‍ സ്റ്റാറിന്. അതിന് പിന്നാലെയായാണ് തീവണ്ടിയുമായി ടൊവിനോയെത്തിയത്. കരിയറിലെ തന്നെ മികച്ച ഓപ്പണിങ് കലക്ഷനായിരുന്നു ഈ സിനിമ സ്വന്തമാക്കിയത്. ഒരു മെക്‌സിക്കന്‍ അപാരതയെ പിന്നിലാക്കിയാണ് തീവണ്ടി ഈ നേട്ടം സ്വന്തമാക്കിയത്.

Theevandi

കുടുംബ പ്രേക്ഷകരുള്‍പ്പടെ എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയാണ് തീവണ്ടി. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ തരംഗമായി മാറിയിരുന്നു. കൈമാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ചരിത്രത്തിലാദ്യമായി ഒരു ദിവസം 18 ഷോ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ സിനിമ. മാള്‍ ഓഫ് ട്രാവന്‍കൂറിലെ പ്രദര്‍ശനത്തിലൂടെയാണ് ചിത്രം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മികച്ച പ്രതികരണവുമായി മുന്നേറുന്ന സിനിമ കലക്ഷനിലും ഏറെ മുന്നിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X