»   »  ആദ്യം വലി നിർത്ത് എന്നിട്ട് മതി ഉമ്മ!!l പാട്ട് മാത്രമല്ല രംഗവും കലക്കി, വീഡിയോ കാണാം

ആദ്യം വലി നിർത്ത് എന്നിട്ട് മതി ഉമ്മ!!l പാട്ട് മാത്രമല്ല രംഗവും കലക്കി, വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

പുകവലിക്കു കാമുകന്മാർ തീർച്ചയായും ഈ മനോഹരമായ പ്രണയ ഗാനം കണ്ടിരിക്കണം. തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി താനേ നീയെന്നിൽ' എന്ന മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്ത്. പാട്ട് പോലെ തന്നെയാണ് ഗാനത്തിന്റെ വീഡിയോയും അതിൽ ഉൾപ്പെടുത്തിയിട്ടുള്ള സംഭാഷണവും. ആദ്യം വലി നിർത്ത് എന്നിട്ട് മതി ഉമ്മ എന്ന് നായകനോട് നായിക പറയുന്നത് അതിന് നായകൻ നൽകുന്ന മറുപടിയും മനോഹരമായി ആ വീഡിയോ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാട്ടിന്റെ വീഡിയോ നയകൻ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

theevandi

Lelam: ലേലം രണ്ടാം ഭാഗത്തിലേയ്ക്ക് പുതുമുഖ താരങ്ങളെ തേടുന്നു!! നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം


 നവാഗതനായ കൈലാസ് മേനോൻ സംഗീതം നൽകിയിരിക്കുന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ഹരിശങ്കരും ചേർന്നാണ്. ഹരിനാരായണനാണ് പാട്ട് രചിച്ചിരിക്കുന്നത്. പാട്ട് പുറത്തിറങ്ങുന്നതിനു മുൻപ് സംഗീത സംവിധായകനേയും പുകഴ്ത്തി ഗായിക ശ്രേയ ഘോഷാൽ രംഗത്തെത്തിയിരുന്നു. '' തീവണ്ടി എന്ന ചിത്രത്തിലെ ഈ ഗാനം ഭാഷാഭേദങ്ങൾ മറികടക്കുമെന്ന് എനിക്കുറപ്പാണ്. മലയാളം അറിയാത്തവർക്കും ഈ പാട്ട് ഇഷ്ടമാകും. ഞാൻ വല്ലാതെ ആസ്വദിച്ചാണ് ഈ ഗാനം പാടിയത്. സത്യത്തിൽ പാട്ടു പാടുന്നത് നിർത്താൻ പോലും തോന്നിയിരുന്നില്ലെന്നും ശ്രേയ അന്നു പറഞ്ഞിരുന്നു. ‌ അത്രയ്ക്ക് മനോഹരമായ മ്യൂസിക് കംബോസിഷനായിരുന്നു ചിത്രത്തിലേത്.


Mohanlal: മോഹൻലാലിലെ പാട്ട് പാടി അഹാന!! താരത്തിന്റെ ഗാനം വൈറൽ, വീഡിയോ കാണാം..


തൊഴിൽ രഹിതനായ ചെറുപ്പക്കാരനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അക്ഷേപഹാസ്യമായ ചിത്രമായ തീവണ്ടി നർമ്മത്തിന് പ്രധാന്യം നൽകുന്ന ചിത്രമാണിത്. ചാന്ദിനി ശ്രീധരാണ് ചിത്രത്തിലെ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


വീഡിയോ കാണാം


English summary
theevandi song jeevamshamayi song video out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X