»   » തീവ്രം.....ഈ ട്രെയിലര്‍; ഹാട്രിക്കിനായി ദുല്‍ഖര്‍

തീവ്രം.....ഈ ട്രെയിലര്‍; ഹാട്രിക്കിനായി ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam
Theevram
തീവ്രം...ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടവരെല്ലാം പറയുന്നതും ഇതു തന്നെ. സിനിമയുടെ സ്വഭാവം വെളിപ്പെടുത്തുന്ന രീതിയിലാണ് തീവ്രത്തിന്റെ ട്രെയിലര്‍ അണിയറക്കാര്‍ തയാറാക്കിയിരിക്കുന്നത്.

കൊലപതാകങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും പ്രേക്ഷകരില്‍ ആകാംക്ഷ വളര്‍ത്തുമെന്നുറപ്പാണ്. ദുല്‍ഖല്‍ രണ്ട് ഗെറ്റപ്പുകളും ശ്രീനിവാസന്റെ പൊലീസ് വേഷവുമാണ് ട്രെയിലറിന്റെ മറ്റൊരു ഹൈലൈറ്റ്. എഡിറ്റര്‍ ഡോണ്‍മാക്സാണ് ഈ ട്രെയിലര്‍ തയാറാക്കിയിരിക്കുന്നത്.

ഹര്‍ഷവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിയ്ക്കുന്നത്. സിനിമയിലൊക്കെ ചാന്‍സ് ചോദിച്ചു നടക്കുന്ന ഹര്‍ഷവര്‍ദ്ധന്‍ മ്യൂസിക് കമ്പോസറാണെന്നും ദുല്‍ഖര്‍ പറയുന്നു. ത്രൂഔട്ട് ത്രില്ലര്‍ മൂഡുള്ള സിനിമയ ഒരുക്കിയിരിക്കുന്നത് കോര്‍പ്പറേറ്റ് ഫിലിംമേക്കിങിലൂടെ ശ്രദ്ധേയനായ രൂപേഷ് പീതാംബരനാണ്.

നവംബര്‍ 16ലേക്ക് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്ന ചിത്രത്തിലൂടെ ഒരു ഹാട്രിക്ക് ഹിറ്റിനാണ് ദുല്‍ഖര്‍ ലക്ഷ്യമിടുന്നത്. രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്തിരിയ്ക്കുന്ന തീവ്രം ഹിറ്റ് ചാര്‍ട്ടിലെത്തിക്കഴിഞ്ഞാല്‍കരിയറിലെ ആദ്യ മൂന്ന് സിനിമകളും ഹിറ്റാക്കിയെന്ന അപൂര്‍വ നേട്ടമാവും ദുല്‍ഖറിനെ തേടിയെത്തുക. മലയാളത്തില്‍ അധികമാര്‍ക്കും കഴിയാത്തൊരു നേട്ടമാണ് യുവതാരത്തിനെ കാത്തിരിയ്ക്കുന്നത്.

മോളിവുഡില്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന ന്യൂജനറേഷന്‍ സിനിമകളിലൂടെയാണ് ദുല്‍ഖര്‍ തരംഗമായി മാറുന്നത്. അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയും  തുടര്‍ന്നെത്തിയ ഉസ്താദ് ഹോട്ടലും വമ്പന്‍ വിജയങ്ങളായി മാറിയിരുന്നു. സംവിധായകന്‍ ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസാണ് തീവ്രം വിതരണം ചെയ്യുന്നത്. എല്‍ജെ ഫിലിംസിന്റെ ഡയമണ്ട് നെക് ലേസും തട്ടത്തിന്‍ മറയത്തും ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇനി തീവ്രത്തിലൂടെ ലാല്‍ജോസും ദുല്‍ഖറും ലക്ഷ്യമിടുന്നത് ഹാട്രിക്ക് ഹിറ്റിനാണ്.

English summary
Laljose whose banner will themselves create the print and publicity materials for the film, believes that they will be able to give a third hit to Dulquar with this movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam