മരണവീട്ടിലെ റൊമാന്‍സ്; ഫഹദും അനുശ്രീയും ഇത് തകര്‍ത്തു; കണ്ടു നോക്കൂ
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തെ സംബന്ധിച്ച് കളര്‍ഫുളായ ജീവിതമോ, ആര്‍ഭാടമോ ഒന്നുമല്ല വിഷയം. ഇടുക്കി പശ്ചാത്തലമാക്കി ഒരു സാധാരണ കഥയാണ്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും, മിടുമിടുക്കി ഇടുക്കി പാട്ടും ആ സൂചന നല്‍കിയതാണ്.
വികാരങ്ങളെ പിന്തുടരുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ആ പറഞ്ഞത് ഒന്നുകൂടെ ഊട്ടി ഉറപ്പിച്ചുകൊണ്ട് ചിത്രത്തിലെ അടുത്ത ഗാനവും പുറത്തിറങ്ങി. തെളിവെയില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലം ഒരു മരണവീടാണ്.

മരണവീട്ടിലെ റൊമാന്‍സ്; ഫഹദും അനുശ്രീയും ഇത് തകര്‍ത്തു; കണ്ടു നോക്കൂ
തെളിവെയിലേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കി സുദീപ് കുമാറും സംഗീത ശ്രീകാന്തും ചേര്‍ന്നാലപിച്ച ഗാനം.

മരണവീട്ടിലെ റൊമാന്‍സ്; ഫഹദും അനുശ്രീയും ഇത് തകര്‍ത്തു; കണ്ടു നോക്കൂ
നായികയ്ക്ക് വേണ്ടപ്പെട്ട ആളാണ് മരിച്ചത്. അവിടെ ഫോട്ടോഗ്രാഫറായി എത്തുകയാണ് നായകന്‍. മരണവീട്ടില്‍ നടക്കുന്ന റൊമാന്‍സ് വളരെ മിതത്വത്തോടെ ഫഹദ് ഫാസിലും അനുശ്രീയും കൈകാര്യം ചെയ്തിരിയ്ക്കുന്നു.

മരണവീട്ടിലെ റൊമാന്‍സ്; ഫഹദും അനുശ്രീയും ഇത് തകര്‍ത്തു; കണ്ടു നോക്കൂ
നേരത്തെ ഡയമണ്ട് നക്ലൈസ് എന്ന ലാല്‍ ജോസ് ചിത്രത്തില്‍ അനുശ്രീയും ഫഹദ് ഫാസിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കലാണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെയാണ് അുശ്രീ അവതരിപ്പിച്ചത്. ചിത്രത്തില്‍ അനുശ്രീയുടെ അരുണേട്ടാ എന്ന വിളി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനെ വെല്ലുന്ന അഭിനയമാണ് ഇരുവരും ഈ ചിത്രത്തില്‍ കാഴ്ചവച്ചിരിയ്ക്കുന്നതെന്ന് തോന്നിപ്പോകും

മരണവീട്ടിലെ റൊമാന്‍സ്; ഫഹദും അനുശ്രീയും ഇത് തകര്‍ത്തു; കണ്ടു നോക്കൂ
ആഷിഖ് അബു നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിലീഷ് പോത്തനാണ്. സൗഭിന്‍ ഷഹീര്‍ ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നു. ചിത്രം ഫെബ്രുവരി 5 ന് തിയേറ്ററിലെത്തും
മരണവീട്ടിലെ റൊമാന്‍സ്; ഫഹദും അനുശ്രീയും ഇത് തകര്‍ത്തു; കണ്ടു നോക്കൂ
ഇനി മരണവീട്ടിലെ ആ പാട്ട് ഒന്ന് കണ്ടുകൊണ്ട് കേട്ടാസ്വദിയ്ക്കൂ...

Click it and Unblock the Notifications