താരസമ്പുഷ്ടം മറിയംമുക്ക്
വലിയൊരു താരനിരയാണ് ജയിംസ് ആല്‍ബര്‍ട്ടിന്റെ മറിയംമുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ഫഹദ് ഫാസില്‍ തന്നെ ഇതില്‍ പ്രധാന ആകര്‍ഷകം. ഫഹദ് ആദ്യമായിട്ടാണ് മുഴുനീള നാട്ടിന്‍പുറത്തുകാരനെ അവതരിപ്പിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഒത്തിരി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അടുത്തിടെയായി ഇത്തരം കഥകള്‍ കുറവായിരുന്നു.
മനോജ് കെ. ജയന്‍, പ്രതാപ് പോത്തന്‍, ഇര്‍ഷാദ്, സാദിഖ്, അജു വര്‍ഗീസ്, ജോയ് മാത്യു, നീരജ് മാധവ്, സുബീഷ്,്, ശ്രീജിത്ത് രവി, ദേവി അജിത്ത്, സീമ ജി.നായര്‍, നന്ദു, മീന ഗണേഷ് എന്നിങ്ങനെയുള്ള താരനിരയാല്‍ സമ്പുഷ്ടമാണ് ചിത്രം. സനയാണ് നായികയായ സലോമിയെ അവതരിപ്പിക്കുന്നത്.

വിക്രമാദിത്യനില്‍ ദുല്‍ക്കറിന്റെ സഹോദരിയായി അഭിനയിച്ച നടിയായിരുന്നു സന. ജോയ് മാത്യുവിന്റെ മകളായിട്ടാണ് സന അഭിനയിക്കുന്നത്. മനോജ് കെ. ജയന്‍ ഏറെക്കാലത്തിനു ശേഷം ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നടന്‍ സുബീഷിന്റെ 25ാം ചിത്രമാണിത്.


Click it and Unblock the Notifications











