കമല്‍ഹസനെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്യേണ്ട
സുജിത്ത് വാസുദേവന്‍ എന്ന ഛായാഗ്രഹകനും നല്ലൊരു വര്‍ഷമാണ് കടന്നുപോയത്. 'അയാള്‍' എന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സുജിത്തിന് മികച്ച ഛായാഗ്രകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചത് പോയ വര്‍ഷമാണ്.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' എന്ന ചിത്രത്തിന്റെ വിജയത്തോടൊപ്പമാണ് 2014 സുജിത്തിനെ സ്വീകരിച്ചത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച സുജിത്തിനെ തേടി ഒത്തിരി പ്രശസ്തികളെത്തി. അതേ ചിത്രം 'പാപനാശം' എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തുകൊണ്ടാണ് 2014 അവസാനിച്ചത്. രണ്ട് ലെജന്‍സിനൊപ്പം പ്രവൃത്തിച്ച സന്തോഷവും സുജിത്തിനുണ്ട്.

ബഹുമുഖ പ്രതിഭകളായ കമല്‍ ഹസനെയും മോഹന്‍ലാലിനെയും ക്യാമറയില്‍ ഒപ്പിയെടുത്തതിനെ കുറിച്ച് ചോദിച്ചാല്‍ സുജിത്ത് ആദ്യം പറയുന്നത് രണ്ട് പേരെയും താരതമ്യം ചെയ്യരുത് എന്നാവും. രണ്ട് പേരെയും താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് അടുത്തിടെ ഒരു തമിഴ് ചാനലിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കവെ സുജിത്ത് പറഞ്ഞു.
ലാലേട്ടന്റെ അഭിനയം വളരെ ഈസിയും സൂക്ഷ്മതയും നിറഞ്ഞതാണ്. കമല്‍ ഹസന്‍ സാറിനെ തമിഴര്‍ക്ക് അറിയാം. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം പെര്‍ഫോം ചെയ്യുന്നത്. മിനിട്ടിന് മിനിട്ടിന് അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങള്‍ കണ്ട് ഞാന്‍ അന്താളിച്ചു പോയിട്ടുണ്ട്. മോഹന്‍ലാലിനെയും കമല്‍ ഹസനെയും നമ്മള്‍ താരതമ്യം ചെയ്യേണ്ടതില്ലെന്നും രണ്ട് ലെജന്റ്‌സിനും അവരുടേതായ പ്രത്യേക അഭിനയ ശൈലിയാണുള്ളതെന്നും സുജിത്ത് പറഞ്ഞു.


Click it and Unblock the Notifications