»   » കാന്‍സര്‍ അവശേഷിക്കുന്നുവെന്ന് മംമ്തയുടെ ട്വീറ്റ്

കാന്‍സര്‍ അവശേഷിക്കുന്നുവെന്ന് മംമ്തയുടെ ട്വീറ്റ്

Posted By:
Subscribe to Filmibeat Malayalam
Mamta Mohandas
തന്നില്‍ കാന്‍സര്‍ അവശേഷിക്കുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസിന്റെ ട്വീറ്റ്. ഇപ്പോള്‍ മുംബൈയില്‍ ചികിത്സയില്‍ കഴിയുന്ന താരം അടുത്ത ആറുമാസത്തേയ്ക്ക് സിനിമയിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

രോഗം ശേഷിയ്ക്കുന്നതായി പരിശോധനയില്‍ വ്യക്തമായി. ചികിത്സ ആവശ്യമുണ്ട്, ഈ പരീക്ഷണഘട്ടവും കടന്നുപോകും, നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി- എന്നാണ് മംമ്തയുടെ ട്വീറ്റ്. ഒട്ടേറെ ആരാധകര്‍ മംമ്ത വേഗം സുഖം പ്രാപിയ്ക്കട്ടെയെന്ന പ്രാര്‍ത്ഥനകളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണത്രേ മംമ്തയില്‍ വീണ്ടും രോഗലക്ഷണം കണ്ടത്. തുടര്‍ന്ന് ചികിത്സയ്ക്കായി മംമ്ത മുംബൈയ്ക്ക് പോവുകയായിരുന്നു.

2010ല്‍ അന്‍വര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആദ്യമായി കാന്‍സര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മനക്കരുത്തോടെ രോഗത്തെ നേരിട്ട മംമ്തയുട കഥ വലിയ വാര്‍ത്തയായി മാറിയിരുന്നു. അന്ന് രോഗം പൂര്‍ണായി ഭേദമായെങ്കിലും തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രേ.

English summary
Actor Mamta Mohandas has confirmed there is a relapse of cancer in her and she is undergoing treatment, തന്നില്‍ കാന്‍സര്‍ അവശേഷിക്കുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസിന്റെ ട്വീറ്റ്

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam