»   » ഒരു കൊച്ചു കുട്ടിയെ മനസ്സില്‍ കൊണ്ടു നടക്കുന്ന ആളാണ് മമ്മൂട്ടിക്ക എന്ന് മോഹന്‍ലാല്‍

ഒരു കൊച്ചു കുട്ടിയെ മനസ്സില്‍ കൊണ്ടു നടക്കുന്ന ആളാണ് മമ്മൂട്ടിക്ക എന്ന് മോഹന്‍ലാല്‍

By: Rohini
Subscribe to Filmibeat Malayalam

ആരാധകര്‍ തമ്മില്‍ എത്ര തല്ലുകൂടിയാലും മോഹന്‍ലാലും മമ്മൂട്ടിയും ഉറ്റസുഹൃത്തുക്കളാണെന്നതാണ് വാസ്തവം. പല വേദികളിലും ഇരുവരുടെയും സൗഹൃദത്തിന് ഈ പറയുന്ന ആരാധകര്‍ തന്നെ സാക്ഷികളായിട്ടുണ്ട്.

ദിലീപിന്റെ കൂടെ നടന്നിട്ടാണ് ജോണി ആന്റണി ചീത്തയായിപ്പോയത് എന്ന് മമ്മൂട്ടി!!

കഴിഞ്ഞ ദിവസം ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ ഹ്യൂമര്‍ സെന്‍സിനെ കുറിച്ച് സംസാരിക്കുകയുണ്ടായി.

നര്‍മ്മം ഇഷ്ടം

മമ്മൂട്ടി പൊതുവെ ഗൗരവക്കാരനാണെന്നാണ് പലരും പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ നര്‍മ്മം ഇഷ്ടപ്പെടുന്ന ആളാണ് മമ്മൂട്ടി എന്ന് മോഹന്‍ലാല്‍ പറയുന്നു.

ചിരിപ്പിക്കാനാണ് ഇഷ്ടം

നര്‍മ്മം പറയുന്നതിനെക്കാള്‍ കൂടെയുള്ളവരില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിക്ക എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

കുട്ടിയെ പോലെ

തമാശകള്‍ ഇഷ്ടപ്പെടുന്ന ഒരു കൊച്ചു കുട്ടിയെ മനസ്സില്‍ കൊണ്ടുനടക്കുന്ന ആളാണ് മമ്മൂട്ടിക്ക. ആ കുട്ടിത്തം കൂടെ കൊണ്ടുനടക്കണമെന്നാണ് മമ്മൂട്ടിക്കയെ കണ്ടാല്‍ ഞാന്‍ പറയാറുള്ളത്- മോഹന്‍ലാല്‍ പറഞ്ഞു.

വീഡിയോ കാണാം

മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്ന ആ വീഡിയോ കാണാം

മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Mammootty and Mohanlal are among the best of friends. Recently, actor Mohanlal talked about few interesting characteristics of Mammootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam