»   » നിവിന്‍ പോളിയില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനിലേക്കുള്ള ദൂരം കുറവാണ്; സായി പല്ലവി

നിവിന്‍ പോളിയില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനിലേക്കുള്ള ദൂരം കുറവാണ്; സായി പല്ലവി

Written By:
Subscribe to Filmibeat Malayalam

സായി പല്ലവി ഇനി ജോര്‍ജ്ജിന്റെ മലരല്ല, സിദ്ധാര്‍ത്ഥിന്റെ അഞ്ജലിയാണ്. പ്രേമത്തിലെ ജോര്‍ജ്ജില്‍ നിന്ന് കലിയിലെ സിദ്ധാര്‍ത്ഥിലേക്കുള്ള ദൂരം വളറെ കൂടുതലാണെങ്കിലും നിവിന്‍ പോളിയില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനിലേക്കുള്ള ദൂരം വളരെ കുറവാണെന്നാണ് സായി പല്ലവി പറയുന്നത്. രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണ് എന്നതാണ് അതിനുള്ള കാരണം.

പ്രേമത്തിന്റെ എല്ലാ ഹാങോവറും മാറിയാണ് സായി പല്ലവി കലിയുടെ സെറ്റിലെത്തിയത്. സെറ്റിലെല്ലാവരും മലര്‍ എന്ന് വിളിയ്ക്കുന്നത് കര്‍ശനമായി നിരോധിച്ചു. അഞ്ജലി മാത്രം. സാരിയില്‍ നിന്ന് മാറി ജീന്‍സും കുര്‍ത്തയും ചുരിദാറുമൊക്കെയാണ് കലിയിലെ വേഷം. കോളേജില്‍ പോകുന്നുണ്ടെങ്കിലും ടീച്ചറായിട്ടല്ല, കുട്ടിയായിട്ടാണ്. അവിടെ നിന്ന് ഭാര്യാ വേഷത്തിലേക്ക്.


dulquar-sai-nivin

അഞ്ജലി എന്ന കഥാപാത്രത്തിനും ബോള്‍ഡായ പ്രണയമുണ്ട്. ആ പ്രണയം പക്ഷെ വിവാഹത്തിലെത്തും. മുഖത്തെ മുഖക്കുരു ഒക്കെ മാറ്റിയെങ്കിലും മുടിയില്‍ ഒരു ഫാഷനും കൊണ്ടുവരലില്ലെന്ന് സായി പല്ലവി പറയുന്നു.


കലിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി സായി ജോര്‍ജ്ജയിലേക്ക് തന്നെ മടങ്ങി. ഇനി റിലീസിന് മാത്രമേ മടങ്ങിവരുള്ളൂ അത്രെ. പരീക്ഷ വരുന്നുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും വീട്ടുകാര്‍ തയ്യാറല്ല. എംബിബിഎസ് ആറാം വര്‍ഷമാണിപ്പോള്‍. കലിയുടെ ഷൂട്ടിങിനിടെ ഓടിപ്പോയി പരീക്ഷ എഴുതി വന്നിരുന്നു. പഠനത്തിരക്ക് കാരണമാണ് ഒരു വര്‍ഷത്തെ ഇടവേള എടുത്തതെന്നും സായി പറഞ്ഞു.

English summary
There is no long distance between Nivin Pauly and Dulquer Salmaan said Sai Pallavi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam