»   » പ്രണവിന് പ്രണയമില്ല, അതാണ് പ്രണവിനും ഇഷ്ടം.. ആദിയിലെ ആ സസ്‌പെന്‍സ് പുറത്ത്

പ്രണവിന് പ്രണയമില്ല, അതാണ് പ്രണവിനും ഇഷ്ടം.. ആദിയിലെ ആ സസ്‌പെന്‍സ് പുറത്ത്

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിന്റെ മകന്‍ നായകനായി ക്യാമറയ്ക്ക് മുന്നിലെത്തി. മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന്റെ പൂജയ്‌ക്കൊപ്പമായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെയും പൂജ.

'കെട്ടിടത്തിന് മുകളില്‍' കയറി നിന്ന് പ്രണവ് മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു!

ആദിയുടെ പൂജയും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷയും പ്രതീക്ഷയും കൂടി. ഏത് കാറ്റഗറിയില്‍ പെടുന്ന ചിത്രമാണ്, ആരാണ് നായിക.. എന്താണ് ഹൈലൈറ്റ് എന്നൊക്കെയാണ് ചോദ്യം..

ത്രില്ലര്‍ ചിത്രം

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ആദി എന്ന് സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞതാണ്. കഥാപാത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നടത്തിയതൊക്കെ വാര്‍ത്തയായിരുന്നു.

എന്താണ് ഹൈലൈറ്റ്

സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിടാന്‍ നിവൃത്തിയില്ല, പക്ഷെ ആദി എന്ന ചിത്രത്തില്‍ പ്രണയമില്ല. അതാണ് ഹൈലൈറ്റ് എന്നും സംവിധായകന്‍ വ്യക്തമാക്കി. പ്രണവിനും അതാണത്രെ സിനിമയില്‍ ഇഷ്ടപ്പെട്ടത്. പക്ഷെ നായിക ഉണ്ട് എന്ന് ജീത്തു പറയുന്നു.

സസ്‌പെന്‍സ് എന്താണ്

ഒരുപാട് സസ്‌പെന്‍സുകളൊന്നും സിനിമയില്‍ പ്രതീക്ഷികരുത്. എന്നാല്‍ ഇല്ലാതെയുമില്ല. വലിയ അവകാശ വാദങ്ങളൊന്നും സിനിമയെ കുറിച്ചില്ല. ചെറിയ ചെറിയ അവകാശവാദങ്ങള്‍ ഇല്ലാതെയുമില്ല. അതൊക്കെ വഴിയെ പുറത്ത് വരും എന്നും ജീത്തു പറഞ്ഞു.

പ്രണവിന്റെ പ്രതികരണം

പ്രണവിനെ പ്രശംസിച്ചും ആശംസിച്ചു അഭിനന്ദിച്ചും എല്ലാവരും സംസാരിക്കുമ്പോള്‍ ഇതൊന്നും തന്നെ കുറിച്ചല്ലല്ലോ എന്ന ഭാവമായിരുന്നു പ്രണവിന്. അച്ഛന്റെ അതേ വിനയം എന്ന് പലരും അഭിപ്രായപ്പെട്ടു. ആദ്യ ഡയലോഗ് സിനിമാ റിലീസിന് ശേഷം എന്ന് പറഞ്ഞ് പ്രണവ് മൈക്കെടുത്തില്ല.

മോഹന്‍ലാല്‍ പറഞ്ഞത്

എല്ലാവരും പ്രണവിന്റെ അരങ്ങേറ്റത്തെ കുറിച്ച് ഇത്രയൊക്കെ പറഞ്ഞപ്പോള്‍ തനിക്കും ടെന്‍ഷനായി എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ സംസാരിച്ചത്. സാധാരണ എനിക്കങ്ങനെ ടെന്‍ഷന്‍ ഉണ്ടാവാറില്ല. ഒരുപാട് ആളുകള്‍ പ്രണവ് എന്താ സിനിമയില്‍ വരാത്തത് എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. ഞാന്‍ സിനിമയില്‍ വന്ന് പെട്ടത് പോലെ തന്നെയായിരിയ്ക്കാം അദ്ദേഹവും. ജീത്തു ജോസഫ് ചിത്രത്തിലൂടെ അദ്ദേഹം സിനിമയില്‍ വരുന്നതില്‍ സന്തോഷമുണ്ട് എന്നും ലാല്‍ പ്രതികരിച്ചു

ക്ലാപ്പടിച്ചത്

പ്രണവിന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് അടിച്ചത് സഹോദരി വിസ്മയയാണ്. താരപുത്രന്റെ സിനിമാപ്രവേശനത്തിന് സിനിമാക്കാരും ആരാധകരും ഒരുപോലെ ആശംസ അറിയിച്ചിട്ടുണ്ട്. നായകനായി അരങ്ങേറുന്ന പ്രണവിന് ആശംസയുമായി ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ പ്രിയദര്‍ശനും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്

English summary
There is NO love in Pranav Mohanlal's first film Aadhi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam