തിരിച്ചുപോക്കും വരവുമൊന്നുമില്ലാത്ത നടി, നാദിയ മൊയ്തു
അടുത്തിടെ ഒരുപാട് നടിമാരുടെ തിരിച്ചുവരവ് വാര്‍ത്തയായിരുന്നു. മഞ്ജു വാര്യര്‍, രഞ്ജിനി, മീന, ഗൗതമി, ഐശ്വര്യ റായ്, ശോഭന അങ്ങനെ നീളുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒരു കൊട്ടിഘോഷങ്ങളും ഇല്ലാതെ അന്നും ഇന്നും നദിയ മൊയ്തു മലയാളം, തമിഴ് സിനിമാ ഇന്റസ്ട്രീയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇടയ്ക്ക് കുറച്ചു കാലം സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചുവന്നു.
ബോളിവുഡ് നടിമാര്‍ക്ക് മാത്രമല്ല, യുവത്വം എന്നും കെടാതെ സൂക്ഷിക്കുന്ന കാര്യത്തില്‍ നമുക്ക് നദിയ മൊയ്തു അഭിമാനമാണ്. 45 വയസ്സ് കഴിഞ്ഞെങ്കിലും, ആ പ്രായത്തിന്റെതായ ഒരു ചുളിവുകളും നദിയ മൊയ്തുവിനില്ല. അന്നും ഇന്നും പ്രസരിപ്പോടെ, തന്മയത്വത്തോടെ അഭിനയിക്കുന്ന നദിയ ഇപ്പോള്‍ ദൃശ്യത്തിന്റെ തെലുങ്കും വിജയ്പ്പിച്ചു നില്‍ക്കുകയാണ്.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
സറീന മൊയ്തു എന്നാണ് നദിയയുടെ യഥാര്‍ത്ഥ പേര്. മുംബൈയില്‍ ജനിച്ച മലയാളി.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
ഇന്ന് നസ്‌റിയയും ഹന്‍സിബയുമൊക്കെ ഏറെ വിമര്‍ശനം കൊള്ളുന്നത് മതത്തിന്റെ പേരിലാണ്. എന്നാല്‍ നദിയയെ അതൊരിക്കലും ബാധിക്കില്ല. കാരണം നദിയ പൂര്‍ണമായും ഒരു മുസ്ലീം എന്ന് പറയില്ല. ബാപ്പ മൊയ്തു മുസ്ലം ആണെങ്കിലും അമ്മ ലളിത ഹിന്ദുവാണ്.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
നോക്കത്താ ദൂരത്ത് കണ്ണും നടന്ന് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. മലയാളികള്‍ എക്കാലവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തിയ ചിത്രമാണിത്. ഗേളി എന്ന ഒറ്റ കഥാപാത്രം തന്നെയണ് ചിത്രത്തിന്റെ വിജയത്തിന് കാരണം.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
തുടര്‍ന്ന് വിജയങ്ങള്‍ മാത്രം നേടിയ ചിത്രങ്ങള്‍. കൂടും തേടി, വന്നു കണ്ടു കീഴടക്കി, ഒന്നിങ്ങു വന്നെങ്കില്‍, പഞ്ചാഗ്നി, അത്തം ചിത്തിര ചോതി, ശ്യാമ എന്നിങ്ങനെയായിരുന്നു ആ വിജയത്തിന്റെ പേര്.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
പൂവേ പൂച്ചൂടവേ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറിയത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും പിന്നെയൊരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് തമിഴേക്ക് പോയത്. പോയപ്പോള്‍ മടങ്ങി വരാന്‍ കൂട്ടാക്കിയുമില്ല.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
ഉയിരേ ഉനക്കാകെ, ഉനക്കാകവെ വാഴ്കിറേന്‍, നിലാവേ മലരേ, പവിഴ മല്ലികൈ, ചിന്ന തമ്പി പെരിയ തമ്പി, ഇനിയ ഇരവേ പൂത്തത്, രേഖ, അന്‍മ്പുള്ള അപ്പ, ഇരണ്ടില്‍ ഒണ്‍ട്ര്, രാജാധി രാജ, എന്‍ വീട് എന്‍ കണവര്‍, ചിന്ന മാഡം, രാജ കുമാരന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴില്‍ തിളങ്ങി.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
അതിനിടയില്‍ രണ്ട് തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. ബസാറു റൗഡി, ഒ തണ്ട്രി, ഒ കൊടുക്കു എന്നിവയാണ് ആ രണ്ട് തെലുങ്ക് ചിത്രങ്ങള്‍

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
ഓ തണ്ടി ഓ കൊടുക്കു എന്ന തെലുങ്ക് ചിത്രത്തിന് ശേഷം നദിയ വിവാഹിതയായി. ഏറെ നാളത്തെ പ്രണയ സാഫല്യമായിരുന്നു അത്. 1995 ലാണ് നാദിയ ശ്രിഷ് ഗൊഡ്‌ബോളിന്റെ ഭാര്യായത്. സനം, ജാന എന്നീ രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
ഒമ്പത് വര്‍ഷത്തിന് ശേഷം വീണ്ടും തിരിച്ചു വന്നു, എന്‍ കുമുരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രമാണ് ഈ തിരിച്ചുവരവിന് വേദിയൊരുക്കിയത്. ചിത്രം തമിഴ് നാട്ടില്‍ വമ്പന്‍ വിജയമായിരുന്നു.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
നായികയായി സിനിമയില്‍ നിന്ന് പോയ നാദിയ തിരിച്ചുവരവിലെ താമര ഭരണം, സണ്ടൈ, പട്ടാളം, തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ നായിക നായകന്മാരുടെ അമ്മയായി വേഷമിട്ടു.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
വധു ഡോക്ടറാണ് എന്ന ചിത്രത്തിലായിരുന്നു ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ഡബ്ള്‍സ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി വീണ്ടും കേരളക്കരയിലെത്തി. പക്ഷെ ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
ഡബ്ള്‍സിന് ശേഷം സെവന്‍സ്, ആറു സുന്ദരികളുടെ കഥ, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളിലും നാദിയ അഭിനയിച്ചു.

തിരിച്ചുപോക്കും വരവുമൊന്നിമില്ലാത്ത നടി, നാദിയ മൊയ്തു
രണ്ടാ വരവില്‍ തമിഴും മലയാളവും മാത്രമല്ല. കൂടുതല്‍ ശ്രദ്ധ തെലുങ്കിലും കൊടുക്കുന്നുണ്ട്. മിര്‍ച്ചി എന്ന ചിത്രമാണ് ആദ്യം ചെയ്തത്. ഒടുവില്‍ ചെയ്ത മൂന്ന് ചിത്രങ്ങളും തെലുങ്കില്‍ തന്നെ.

Click it and Unblock the Notifications