»   » ഒരു നായികയാകാനുള്ള ഒന്നും നിന്നിലില്ല, വെളുപ്പില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിച്ചവരുണ്ട്; ഐശ്വര്യ

ഒരു നായികയാകാനുള്ള ഒന്നും നിന്നിലില്ല, വെളുപ്പില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിച്ചവരുണ്ട്; ഐശ്വര്യ

Posted By: Rohini
Subscribe to Filmibeat Malayalam

ദേശീയ പുരസ്‌കാരം നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ രാജേഷ് എന്ന നടി ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് തമിഴില്‍ ഒത്തിരി കാമ്പുള്ള കഥാപാത്രങ്ങള്‍ ലഭിച്ചു. ജോമോന്റെ സുവിഷേങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഐശ്വര്യ ഇപ്പോള്‍ നിവിനൊപ്പം അഭിനയിച്ച സഖാവ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ്.

അദ്ദേഹത്തില്‍ നിന്ന് പലതും പഠിക്കാനുണ്ട്, ജോമോന്‍റെ നായിക വാചാലയാവുന്നത് ആരെക്കുറിച്ചാണ് ??

തമിഴിലും മലയാളത്തിലും മാത്രമല്ല, ബോളിവുഡിലും ഐശ്വര്യ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. എന്നാല്‍ തുടക്ക കാലത്ത് തനിയ്ക്ക് ഒരു നായികയാകാനുള്ള യോഗ്യതയില്ല എന്ന് പറഞ്ഞ് പലരും കളിയാക്കിയിട്ടുണ്ട് എന്ന് ഐശ്വര്യ വെളിപ്പെടുത്തുന്നു.

അധിക്ഷേപങ്ങള്‍

ഞാന്‍ വെളുത്തിട്ടല്ല.. കറുത്തവളാണ്.. ഒരു നായികയാകാനുള്ള സൗന്ദര്യമോ യോഗ്യതയോ എനിക്കില്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ ആത്മവിശ്വാസം ചോരും. അഭിനയിക്കാനും തോന്നില്ല...

മുന്നേറാന്‍ കാരണം

ആദ്യമൊക്കെ അധിക്ഷേപങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ അഭിനയത്തെ സീരിയസായി എടുത്തിരുന്നില്ല. ഇത് വിട്ട് പോകും എന്ന് തന്നെയാണ് കരുതിയത്. ധാരാളം നല്ല അവസരങ്ങള്‍ വന്നു. എന്റെ കഴിവ് തെളിയിച്ച് ഈ പറഞ്ഞവരെ കൊണ്ട് മാറ്റി പറയിപ്പിച്ചാലേ നിലനില്‍പ്പുള്ളൂ എന്ന് മനസ്സിലാക്കി, അഭിനയത്തെ സീരിയസായി എടുത്തു.

സിനിമ വിടാന്‍ ശ്രമിച്ചു

എപ്പോഴൊക്കെ ഞാന്‍ സിനിമ വിടാന്‍ ആലോചിച്ചോ, അപ്പോഴൊക്കെ നല്ല നല്ല അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. സിനിമയിലെ എന്റെ യാത്ര ഇങ്ങനെയൊക്കെ ആയതിന് കാരണം അതാണ്. അതുകൊണ്ടാണ് ഞാനിപ്പോഴും സിനിമയില്‍ നിലനില്‍ക്കുന്നത്.

ഹിന്ദി സിനിമയില്‍

അതെ അര്‍ജുന്‍ രാം ഗോപാലിനൊപ്പമുള്ള ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. യഥാര്‍ത്ഥ ജീവിത കഥയാണ്. ഗ്യാസ്റ്ററില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ മഹാരാഷ്ട്രക്കാരിയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ല. ബോളിവുഡ് സിനിമയിലെത്തും എന്ന് ഒരിക്കലും കരുതിയതല്ല. പേടിയുണ്ടായിരുന്നു. എന്നാല്‍ ടീം അംഗങ്ങള്‍ എന്നെ കംഫര്‍ട്ടബിളായി നിര്‍ത്തി.

സഖാവ് എന്ന ചിത്രത്തില്‍

സഖാവില്‍ ഞാന്‍ ജാനകി എന്ന കമ്യൂണിസ്റ്റുകാരിയെയാണ് അവതരിപ്പിയ്ക്കുന്നത്. രണ്ട് ഗെറ്റപ്പാണ് ചിത്രത്തില്‍ 65 കാരിയായും കൗമാരക്കാരിയായും അഭിനയിക്കുന്നുണ്ട്. നിവിനും മൂന്ന് നാല് ഗെറ്റപ്പ് ചിത്രത്തിലുണ്ട്. സഖാവില്‍ എത്തുന്നത് വരെ എനിക്ക് നിവിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ പരസ്പരം പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി, നിവിന്‍ നല്ലൊരു കോ- സ്റ്റാറാണ്- ഐശ്വര്യ പറഞ്ഞു.

English summary
There were so many reasons for people to feel that I am not fit to be a heroine- Aishwarya Rajesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam