ഉപദേശിക്കാനും കുറ്റപ്പെടുത്താനും ഒരുപാടുപേരുണ്ടാവും, സണ്ണി ലിയോണ്‍ പറയുന്നു
കരിയറിലും വ്യക്തി ജീവിതത്തിലും വളരെ അധികം സന്തോഷവതിയാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍. ഒന്നിനു പിറകെ ഒന്നായി നല്ല നല്ല കഥാപാത്രങ്ങളും സിനിമകളും വന്നുകൊണ്ടിരിയ്ക്കുന്നു. ജീവിതത്തില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സുന്ദരമായ ജീവിതം.
അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുകയായിരുന്നു എന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സണ്ണി ലിയോണ്‍ പറഞ്ഞു. ബോളിവുഡ് സിനിമയില്‍ എനിക്കൊരു മാര്‍ഗ്ഗ നിര്‍ദ്ദേശി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും എനിക്ക് നിര്‍ദ്ദേശം നല്‍കാനും ഉപദേശം നല്‍കാനും തുടങ്ങി.

ബോളിവുഡ് സിനിമയില്‍ ഞാന്‍ നിരീക്ഷിച്ചതെന്താണെന്നാല്‍ അവിടെ ഒരുപാട് 'യെസ് മാം' ഉണ്ട്. എല്ലാത്തിനും എന്തിനും 'യെസ് മാം' എന്ന് പറയും. എന്തെങ്കിലും ഒരു അവസരം വന്നാല്‍ 'ഇത് നല്ലൊരു അവസരമാണ് മാം.. കൈവിട്ടു കളയരുത് മാം' എന്നൊക്കെ പറയും. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ആ സിനിമ വിജയിച്ചില്ലെങ്കില്‍ പറയും, 'ഞാന്‍ പറഞ്ഞില്ലേ അതേറ്റെടുക്കേണ്ട എന്ന്.. അത് തെറ്റായ തീരുമാനം ആയിപ്പോയി' എന്നൊക്കെ. ഇത്തരം ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായി. ബോളിവുഡ് സിനിമാ ലോകത്ത് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശി ഇല്ലാത്തത് വലിയ പ്രശ്‌നമാണ്. ഇപ്പോള്‍ അനുഭവത്തിലൂടെ ഞാന്‍ പഠിച്ചു- സണ്ണി ലിയോണ്‍ പറഞ്ഞു


Click it and Unblock the Notifications