»   » നിവിന്റെ പുതിയ ചിത്രത്തിനുള്ള വിജയ് കണക്ഷന്‍ ?

നിവിന്റെ പുതിയ ചിത്രത്തിനുള്ള വിജയ് കണക്ഷന്‍ ?

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രം കണ്ട് ഇളയദളപതി വിജയ് നടനെ നേരില്‍ കണ്ട അനുമോദിച്ചിരുന്നു. എന്നാല്‍ നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിനുള്ള ഇളയദളപതി കണക്ഷന്‍ നേരിട്ടല്ല.

നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത് ജോര്‍ജ്ജ് സി വില്യംസാണ്. വിജയ് നായകനായി എത്തിയ തെറി, കത്തി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് ജോര്‍ജ്ജ് സി വില്യം.

nivin-vijay-george-c-williams

നസ്‌റിയയ്ക്കും നിവിന്‍ പോളിയ്ക്കും സിനിമയില്‍ പുതിയൊരു ഭാവി നല്‍കിയ യുവ് എന്ന ആല്‍ബത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചതും ജോര്‍ജ്ജ് സി വില്യം തന്നെയായിരുന്നു.

യൂണിവേഴ്‌സല്‍ സിനിമയ്ക്ക് വേണ്ടി ബി രാഗേഷ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് നിവിന്‍ പോളിയ്ക്ക്. അപര്‍ണ ഗോപിനാഥിനും കാക്കമുട്ടെ എന്ന ചിത്രത്തിലൂടെ ശ്രദ്ധയായ ഐശ്വര്യയ്ക്കും ഒപ്പം ഒരു പുതുമുഖ നടിയും ഉണ്ടാവും.

ഇവരെ കൂടാതെ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, ജോജു മാള, സുജിത്ത്, സധീഷ്, അല്‍ത്താഫ്, തുടങ്ങിയൊരു വന്‍ താരനിരയും ചിത്രത്തിലുണ്ട്.

English summary
Theri cameraman George C Williams to crank the camera for Nivin Pauly film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam