'ഇതാണ് എന്റെ അച്ചാ ദിന്‍'
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ ഒരു മികച്ച തുടക്കം ലഭിച്ച സംവിധായകനാണ് മാര്‍ത്താണ്ഡന്‍. ആദ്യ ചിത്രം തന്നെ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം. ചിത്രം മോശമല്ലാത്ത അഭിപ്രായം നേടി.
രണ്ടാമത്തെ ചിത്രവും മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ ആയപ്പോള്‍ മാര്‍ത്താണ്ഡന്‍ പറയുന്നു ഇതാണ് എന്റെ അച്ചാ ദിന്‍(നല്ല ദിവസം) എന്ന്. മമ്മൂട്ടിയും മാര്‍ത്താണ്ഡനും വീണ്ടുമൊന്നിയ്ക്കുന്ന പുതിയ ചിത്രത്തിന്റെ പേരും അത് തന്നെയാണ്, അച്ഛാ ദിന്‍.

അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ത്താണ്ഡന്‍, തന്റെ ചിത്രത്തെയും നിലവിലെ തന്റെ സന്തോഷത്തെയും തമ്മില്‍ ബന്ധിപ്പിച്ചത്. സിനിമയുടെ പേരു പോലെ തന്നെ, ഇതാണ് തന്റെ അച്ചാ ദിന്‍ എന്നാണ് സംവിധായകന്‍ പറയുന്നത്.
മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ അന്യഭാഷക്കാരിയായ മാന്‍സി ശര്‍മയാണ് നായിക. ചിത്രത്തില്‍ ഒരു ജാര്‍ഖണ്ഡുകാരനായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് താമസം മാറുന്ന ദമ്പതികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് അച്ച ദിന്‍ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്.


Click it and Unblock the Notifications











