സണ്ണി ലിയോണിനൊപ്പം എത്തുന്ന മലയാളതാരങ്ങള്‍ ഇവരാണ്, കൂട്ടത്തില്‍ ദേശീയ പുരസ്‌ക്കാര ജേതാക്കളും !!
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആദ്യ മലയാള ചിത്രമായ രംഗീലയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പോണ്‍ ഇന്റസ്ട്രിയില്‍ നിന്നും ബോളിവുഡ് സിനിമാലോകത്തേക്ക് ചുവടുവെച്ച സണ്ണി ലിയോണിന്റെ ആദ്യ ഹിന്ദി ചിത്രം ജിസം 2 ആയിരുന്നു. പിന്നീട് ഷൂട്ടൗട്ട് അറ്റ് വഡാല, ജാക്ക്‌പോട്ട്, രാഗിണി എംഎംഎസ് 2 തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇതിനിടയില്‍ താരം മലയാളത്തിലേക്ക് എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ താരം തന്നെ തന്റെ ആദ്യ മലയാളചിത്രത്തെക്കുറിച്ച് പ്രേക്ഷകരോട് പറയുകയായിരുന്നു. നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍കൊണ്ട് അവയെല്ലാം മുടങ്ങിപോവുകയായിരുന്നു.
ചിത്രം പ്രഖ്യാപിച്ചിതിനുശേഷം സണ്ണിക്കൊപ്പം അഭിനയിക്കുന്ന സഹതാരങ്ങള്‍ ആരൊക്കെ ആയിരിക്കും ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. ചിത്രത്തില്‍ അജു വര്‍ഗീസ് ആണ് നായകനായി എത്തുന്നത് എന്ന തരത്തില്‍ അതിനിടയില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ സംഭവം കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും, പക്ഷേ സത്യമല്ലെന്ന് അജു തന്നെ നേരിട്ട് പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്ന മറ്റു സഹതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദേശീയ പുരസ്‌ക്കാര ജേതാക്കളായ സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, അജു വര്‍ഗീസ്, രമേശ് പിഷാരടി എന്നിവരാണ് സണ്ണി ലിയോണിനൊപ്പം എത്തുന്ന മലയാള താരങ്ങള്‍.
മണിരത്‌നം,സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്. ഒരു ട്രാവലിംഗ് ടൈപ്പ് കോമഡി മൂവിയാണ് ചിത്രം. സൗത്ത് ഇന്ത്യയിലെയും ഗോവയിലെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇവരുടെ അഞ്ചാമത്തെ ചിത്രമാണിത്.


Click it and Unblock the Notifications











