»   » കാളിദാസിനെ പ്രണയിക്കാന്‍ താല്‍പര്യമുണ്ടോ? ഈ നാല് കാര്യങ്ങള്‍ മാത്രം മതി! തുറന്ന് പറഞ്ഞ് താരപുത്രൻ..!

കാളിദാസിനെ പ്രണയിക്കാന്‍ താല്‍പര്യമുണ്ടോ? ഈ നാല് കാര്യങ്ങള്‍ മാത്രം മതി! തുറന്ന് പറഞ്ഞ് താരപുത്രൻ..!

Written By:
Subscribe to Filmibeat Malayalam

ഒടുവില്‍ പൂമരം റിലീസിനെത്തിച്ച് കാളിദാസ് വാക്ക് പാലിച്ചിരിക്കുകയാണ്. ചിത്രീകരണം തുടങ്ങി ഒന്നര വര്‍ഷത്തിന് ശേഷമായിരുന്നു പൂമരം തിയറ്ററുകളിലേക്ക് എത്തിയത്. റിലീസിനെത്തിയ സിനിമയെ കുറിച്ച് മികച്ച പ്രതികരണങ്ങള്‍ തന്നെയായിരുന്നു പുറത്ത് വന്നത്. പൂമരം റിലീസ് വൈകിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി കാളിദാസിന് ട്രോള്‍ മഴയായിരുന്നു. തന്നെ ട്രോളുന്നവരെ തിരിച്ചും ട്രോളിയാണ് കാളിദാസ് സംസാരിച്ചിരുന്നത്.

kalidas-jayaram

സിനിമ റിലീസിനെത്തിയത് ഇപ്പോഴാണെങ്കിലും താരപുത്രനെ മനസില്‍ കൊണ്ട് നടക്കുന്ന നിരവധി ആരാധികമാരുണ്ട്. അവര്‍ക്കൊരു സന്തോഷ വാര്‍ത്ത കാളിദാസ് പറഞ്ഞിരിക്കുകയാണ്. തന്നോട് ഇതുവരെ ആരും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് കാളിദാസ് പറയുന്നത്. ഇനി ആരെങ്കിലും പറയാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ക്ക് വേണ്ടി നാല് നിര്‍ദ്ദേശങ്ങള്‍ കാളിദാസ് മുന്നോട്ട് വെച്ചിരിക്കുകയാണ്. ഈ കാര്യങ്ങളൊക്കെ ഉണ്ടെങ്കില്‍ ഒന്ന് പ്രണയിക്കാന്‍ താന്‍ തയ്യാറാണെന്നാണ് കാളിദാസ് പറയുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് കാളിദാസ് തുറന്ന് പറഞ്ഞത്.

കാളിദാസിന്റെ പൂമരം കളക്ഷന്റെ കാര്യത്തിലും കിടിലനാക്കി! ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്?

പ്രണയാഭ്യര്‍ത്ഥന നടത്തിയ ഒരുപാട് പെണ്‍കുട്ടികളില്‍ ഒരാളോട് യെസ് പറയാന്‍ തോന്നിയിട്ടില്ലേ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. എന്നാല്‍ തന്നോട് ഇതുവരെ ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് കാളിദാസ് പറയുന്നത്. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ താന്‍ എന്തിനാണ് വേണ്ടെന്ന് പറയുന്നതെന്നും കാളിദാസ് ചോദിക്കുന്നു. ഇത് കേള്‍ക്കുന്നവരില്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ തന്നെ വിളിക്കാമെന്നായിരുന്നു കാളിദാസിന്റെ മറുപടി. തന്റെ കൂടെ കുറെ വിഷയങ്ങളെ കുറിച്ച് നന്നായി സംസാരിക്കുന്ന ആളായിരിക്കണം. അത്യാവശ്യം തലയില്‍ ആള്‍ താമസമുള്ള ഒരാള്‍. ഒപ്പം ലേശം സൗന്ദര്യമുള്ളതും ഭക്ഷണത്തിനോട് താല്‍പര്യമുള്ള കുട്ടിയുമായിരിക്കണം. തുടങ്ങി വളരെ ചെറിയ നിബന്ധനകളേ കാളിദാസിനുള്ളു.

പൂമരം റിലീസായതോടെ പണി തിരിച്ച് വാങ്ങി ട്രോളന്മാര്‍! കാളിദാസിനും പൂമരത്തിനുമുള്ള അവസാന ട്രോളുകള്‍..

English summary
These are the conditions to love Kalidas Jayaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X