മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജു വാര്യരും! ബ്രേക്ക് ദി ചെയ്ന്‍ പോസ്റ്ററില്‍ തരംഗമായി താരങ്ങള്‍!

കൊറോണ വൈറസ് പടരുന്നത് തടയാനായുള്ള ശ്രമത്തിലാണ് എല്ലാവരും. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുമയുമായി താരങ്ങളും സിനിമാലോകവും എത്തിയിട്ടുണ്ട്. സുരക്ഷിതരായി വീട്ടിലിരുന്ന് വൈറസിനെ തുരത്താനുള്ള ശ്രമങ്ങള്‍ക്ക് താരങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഷൂട്ടിംഗും റിലീസുകളെല്ലാം മാറ്റിയതിനാല്‍ താരങ്ങളെല്ലാം കുടുംബത്തിനൊപ്പം വീടുകളില്‍ കഴിയുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ പ്രധാന വിവരങ്ങള്‍ പങ്കുവെച്ചും അവരെത്തുന്നുണ്ട്. ക്ഷണനേരം കൊണ്ടാണ് താരങ്ങളുടെ പോസറ്റുകള്‍ ശ്രദ്ധ നേടുന്നത്. കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നതും ഇടയ്ക്കിടയ്ക്ക് കഴുകുന്നതും വൈറസിനെ തുരത്താനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ്. പൊതു സ്ഥലങ്ങളിലെല്ലാം ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

ആരോഗ്യവകുപ്പ് മന്ത്രി നേതൃത്വം നല്‍കുന്ന ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയിന് പിന്തുണയുമായി താരങ്ങളും എത്തിയിട്ടുണ്ട്. കുറിപ്പുകളിലൂടെയും വീഡിയോയിലൂടെയുമൊക്കെയായാണ് പലരും ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

Mammootty

മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളെല്ലാം ഈ ക്യാംപെയിനിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു. ബ്രേക്ക് ദി ചെയ്ന്‍ പോസ്റ്ററുകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നതും ഇവരാണ്. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങിയ യുവതാരങ്ങളുടെ രസകരമായ കാരിക്കേച്ചറുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വ്യത്യസ്തമായ രീതിയില്‍ താരങ്ങളുടെ പ്രധാന ഡയലോഗുകള്‍ ഉള്‍പ്പെടുത്തി കൊറോണ ബോധവത്ക്കരണം നടത്തുന്നവര്‍ക്ക് മികച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയയും നല്‍കുന്നത്.

അപ്പോ എങ്ങനാ വീട്ടിലിരിക്കുവല്ലേ എന്ന് ആടുതോമ സ്‌റ്റൈലില്‍ ചോദിക്കുന്ന മോഹന്‍ലാലിന്റെ പോസ്റ്ററും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൈവിടാതിരിക്കൂ, കൈകഴുകൂയെന്നും പോസ്റ്ററിലുണ്ട്. മമ്മൂട്ടിയാവട്ടെ ദി കിംഗിലെ സൂപ്പര്‍ഹിറ്റ് ഡയലോഗുമായാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വേണമെന്നാണ് ക്യാപ്ഷന്‍.

Kunchako Boban

അല്ലാന്ന പറയാന്‍ മാഷ്‌ക്ക് കൊറോണ മുന്‍പ് വന്ന പരിചയമൊന്നുമില്ലല്ലോയെന്നാണ് ലേഡി സൂപ്പര്‍ സ്റ്റാറിന്‍രെ കാരിക്കേച്ചറിലുള്ളത്. പ്രതിരോധം സിംപിളാണെന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ടും , സോപ്പ് ഹീറോയാടാ എന്ന് പറയുന്ന ഫഹദുമൊക്കെ കാരിക്കേച്ചറിലുണ്ട്. ഒരൊറ്റ ടച്ച് മതിയെന്ന് പറയുന്ന കുഞ്ചാക്കോ ബോബനെയാണ് പോസ്റ്ററില്‍ കാണുന്നത്. വരൂ നമുക്ക് സ്‌റ്റേഷന്‍ വരെ ഒന്ന് പോകാമെന്ന് പറയുന്ന നിവിന്‍ പോളിയേയും ബ്രേക്ക് ദി ചെയ്ന്‍ പോസ്റ്ററില്‍ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X