For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാർവതി നേരിട്ട് കണ്ടു, ലാലേട്ടനും മമ്മൂക്കയും ഓക്കെ പറഞ്ഞു!വിരൽ ചൂണ്ടുന്നവർക്ക് മറുപടിയുമായി തെസ്നി

  |

  മലയാള സിനിമ ലോകം രണ്ടു തട്ടിൽ നിൽക്കുകയാണ്. ദിലീപ് അമ്മ പ്രവേശനം മാത്രമല്ല വേറെ പല പ്രശ്നങ്ങളും അമ്മയിൽ തല പെയ്ക്കുന്നുണ്ട്. എന്നാൽ എല്ലാത്തിന്റേയും ആരംഭം നടി ആക്രമിപ്പെട്ടതിനു ശേഷമാണെന്ന് മാത്രം. താരങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ അമ്മ ഭാരവാഹികൾ പല മാർഗങ്ങളും പയറ്റിയിരുന്നു. ഒടുവിൽ സംഘടിപ്പിച്ച അമ്മയുടെ ഷോവരെ ഇതിന്റെ ഭാഗമായിരുന്നു.

  മോഹൻലാലിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല! മഞ്ജു തുറന്നു പറയണം, ആഞ്ഞടിച്ച് ജോസഫൈൻ

  അമ്മ മഴവില്ല് ഷോ ഇപ്പോൾ മറ്റൊരു വിവാദത്തിന് തീ കൊളുത്തിയിരിക്കുകയാണ്. ഷോയിലെ ഒരു സ്കിറ്റാണ് വിവാദമായിരിക്കുന്നത്. സ്കിറ്റിനെതിരെ റിമ കല്ലിങ്കൽ രംഗത്തെത്തിയിരുന്നു. ഡബ്ല്യൂസിസിയുടെ നിലപാടിനെ 'അമ്മ' നോക്കിക്കാണുന്ന രീതി വ്യക്തമാക്കുന്നതാണ് സ്കിറ്റെന്നായിരുന്നു റിമ പറ‍ഞ്ഞു. വിവാദം മുറുകുമ്പോൾ ആരോപണങ്ങൾക്ക് മറുപടിയുമായി തെസ്നി ഖാൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തനിയ്ക്ക് ഒന്നു പറയാനില്ലെന്നായിരുന്നു മഞ്ജു പിള്ളയുടെ നിലപാട്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലായിരുന്നു തെസ്നി തന്റെ നിലപാട് അറിയിച്ചത്.

  ദിലീപിന്റെ മടങ്ങി വരവ് ബാധിക്കുക മോഹൻലാലിനെ!! പ്രശ്നം പരിഹരിക്കാൻ ഒരാൾക്ക് സാധിക്കും...

  പാർവതിയെ പരാമർശിക്കുന്നത്

  പാർവതിയെ പരാമർശിക്കുന്നത്

  പാർവതിയെ പരാർശിക്കുന്ന വിവാദ രംഗങ്ങൾ സ്കിറ്റിലുണ്ടായിരുന്നു എന്ന വാദം ഉയർന്നു വന്നപ്പോൾ തങ്ങൾ ശരിയ്ക്കും ഞെട്ടി. ഒരിക്കലും തങ്ങൾ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇത് തങ്ങളെ കുറിച്ചാണെന്ന് പറഞ്ഞ് ആർക്കു വേണോ പ്രശ്നം ഉണ്ടാക്കാം. അതേ സമയം സ്കിറ്റു ചെയ്യുമ്പോൾ തങ്ങൾ ഇതേ കുറിച്ച് ചിന്തിച്ചിരുന്നതു പോലുമില്ലെന്നും തെസ്നി പറഞ്ഞു. സ്കിറ്റ് തയ്യാറാക്കിയപ്പോൾ പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന കാര്യം മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. കൂടാതെ ഷോ നടന്ന് ഇത്രയും ദിവസങ്ങളായി. ഇത്രയും കാലം ആരും ഇങ്ങനെയൊരു പ്രശ്നം ഉന്നയിച്ചില്ലെന്നും താരം പറഞ്ഞു.

   പാർവതി പ്രതികരിച്ചില്ല

  പാർവതി പ്രതികരിച്ചില്ല

  പാർവതി ഷോയിൽ പങ്കെടുത്തതാണ്. അതു പോലെ റിഹേഴ്സലും കണ്ടിരുന്നു. അവർ ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. സ്കിറ്റ് കഴിഞ്ഞതിനു ശേ‌ഷവും ഞങ്ങളൊക്കെ പാർവതിയുമായി സംസാരിച്ചതാണല്ലോ. അങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നെങ്കിൽ അന്ന് അവർക്ക് ചൂണ്ടിക്കാട്ടമായിരുന്നു. പാർവതി എല്ലാക്കാര്യവും ധൈര്യത്തോടെ തുറന്നു പറയുന്ന ആളാണ്. അന്നെന്നും ഇത് ആരും പറഞ്ഞില്ല. ഇപ്പോൾ ഈ പ്രശ്നങ്ങൾ കുത്തി പൊക്കുന്നത് ആരാണെന്ന് മനസിലാവുന്നില്ലെന്നും തെസ്നി പറഞ്ഞു.

   പ്രശ്നമാകുമെന്ന് തോന്നുന്നത് ഒഴിവാക്കും

  പ്രശ്നമാകുമെന്ന് തോന്നുന്നത് ഒഴിവാക്കും

  ഷോയ്ക്ക് വേണ്ടി തയ്യാറാക്കുന്ന ഒരുപാട് സ്കിറ്റുകൾ തള്ളി പോകാറുണ്ട്. വായിച്ച് നോക്കി പ്രശ്നമാകുമെന്ന് തോന്നുന്ന പല സ്കിറ്റുകളും ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ ഇത് എല്ലാവരും അംഗീകരിച്ചതായിരുന്നു. എന്തെങ്കിലും ഒരു ചെറിയ പ്രശ്നം കണ്ടെത്തിയാൽ സ്കിറ്റ് വേണ്ടയെന്ന് പറയുമായിരുന്നു. മമ്മൂക്ക അത്തരത്തിലുള്ള കാര്യങ്ങൾ വേഗം കണ്ടു പിടിക്കുന്ന വ്യക്തിയാണ്. എന്നാൽ അദ്ദേഹം പ്രത്യേകിച്ച് ഒരു പ്രശ്നവും പറഞ്ഞിരുന്നില്ല. ആദ്യമായിട്ടാണ് സ്ത്രീകളുടെ സ്കിറ്റ് എന്ന രീതിയിൽ ഒരുപരിപാടി വരുന്നത്.

   മഞ്ജുവും സുരഭിയും

  മഞ്ജുവും സുരഭിയും

  ഷോയിൽ സ്ത്രീകൾക്ക് പ്രധാന്യമുള്ള ഒരു പരിപാടി വേണമെന്നുള്ള ആശയം മുന്നോട്ട് വെച്ചപ്പോൾ. സ്ത്രീകൾ പങ്കെടുക്കുന്ന യോഗം എന്ന ആശയം മുന്നോട്ട് വെച്ചത് സുരഭി ലക്ഷ്മിയായിരുന്നു. മഞ്ജു പിള്ളയും സുരഭി ലക്ഷ്മിയും രണ്ട് മിമിക്രി ആർട്ടിസ്റ്റുകളുടെ സഹായത്തോടെ തയ്യാറാക്കിയ സ്കിറ്റായിരുന്നു. സിദ്ദിഖ് സാർ, ലാലേട്ടൻ, മമ്മൂക്ക, സുജിത് സാർ, മുകേഷേട്ടൻ, ദേവൻ ചേട്ടൻ എന്നിങ്ങനെ എല്ലാവരും വായിച്ചതുമായിരുന്നു.

  English summary
  thezni kahan says about amma skit, parvathy issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X