»   » പെരുന്തച്ചനെ ഓര്‍ത്ത് സിനിമാലോകം

പെരുന്തച്ചനെ ഓര്‍ത്ത് സിനിമാലോകം

Posted By:
Subscribe to Filmibeat Malayalam
Thilakan
തനിക്ക് ഏതെങ്കിലും ഒരു നടനോട് അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത് തിലകന്‍ മാത്രമാണെന്ന് നടന്‍ ഇന്നസെന്റ്. ഒട്ടേറെ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അമ്പതു വര്‍ഷം മുന്‍പ് തന്നെ തിലകനുമായി പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അതിയായ ദുഖമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അത്ഭുതമായി മാറിയ പ്രതിഭയായിരുന്നു നടന്‍ തിലകനെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. വിമര്‍ശിക്കുമെങ്കിലും സ്‌നേഹവും പിതൃവാത്സല്യവും മനസില്‍ കാത്തുസൂക്ഷിച്ച നടനായിരുന്നു അദ്ദേഹം. എന്തും വെട്ടിത്തുറന്ന് പറയുന്ന നല്ല മനസ്സിന്റെ ഉടമയായിരുന്നു. വികാരങ്ങള്‍ പ്രതിഫലിയ്ക്കുന്ന ഒരു മനസ്സാണ് കലാകാരന് വേണ്ടത്. തിലകന് അതുണ്ടായിരുന്നുവെന്നും ഗണേഷ് കുമാര്‍ അനുസ്മരിച്ചു.

തിലകന്റെ പെരുന്തച്ചനെ പോലെ മറ്റൊന്നില്ലെന്ന് പെരുന്തച്ചന്റെ സംവിധായന്‍ അജയന്‍ അനുസ്മരിച്ചു.  തന്റെ ആദ്യത്തെ ചിത്രമായ 'നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകളില്‍' തന്നെ തിലകനെ പോലൊരു നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് നടി ശാരി അനുസ്മരിച്ചു.

തിലകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളില്‍ പലപ്പോഴും കട്ട് പറയാന്‍ കഴിയാതെ നിന്നു പോയിട്ടുണ്ടെന്നും സംവിധായന്‍ ഓര്‍മ്മിച്ചു.

കോഴിക്കോട് ചലച്ചിത്ര പ്രവര്‍ത്തകര്‍ തിലകന്‍ അനുസ്മരണം നടത്തി. സംവിധായകന്‍ രഞ്ജിത്ത്, വിനീത്, മമ്മൂട്ടി, കാവ്യ മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
From the beginning of his career in a 1979 Malayalam movie ‘Ulkadal’ to the recent ‘Ustad Hotel’ Thilakan remained an actor beyond comparison.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam