സൂപ്പര്‍ താരങ്ങള്‍ക്കെതിരെ തിലകന്‍ വീണ്ടും
അറുപത് വയസുകഴിഞ്ഞവര്‍ ചെറുമക്കളുടെ പ്രായമുള്ളവര്‍ക്കൊപ്പം നായകവേഷം കെട്ടുന്നത് ശരിയല്ലെന്ന് പ്രശസ്ത ചലച്ചിത്ര നടന്‍ തിലകന്‍.
കലാകാരനും പോലീസുകാരനും സംഘടന ദോഷമേ ചെയ്യുകയുള്ളുവെന്നും തിലകന്‍ പറഞ്ഞു. ആഡംബരവേഷം കെട്ടുന്നതും കൂളിംഗ് ഗ്ലാസ് ധരിക്കുന്നതുമല്ല അഭിനയം. യഥാര്‍ഥ അഭിനയം സ്വാഭാവികമാണ്. മമ്മൂട്ടിക്കൊപ്പം ഇനി അഭിനയിക്കില്ല. മോഹന്‍ലാല്‍ എന്റെ ഒപ്പം അഭിനയിക്കില്ലെന്ന വാശിയിലാണ്.
'സ്ഫടികത്തി'ല്‍ എനിക്കു ലഭിക്കേണ്ടവേഷം ലാല്‍ സംവിധായകനോട് ശിപാര്‍ശചെയ്തത് നെടുമുടി വേണുവിനു വേണ്ടിയാണ്. ഇത് ശരിക്കും ജാതിക്കളിയാണ്. എന്നേയും മകനേയും മലയാള സിനിമയില്‍നിന്നും പുറത്താക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്-- അദ്ദേഹം ആരോപിച്ചു
താന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന രാഷ്ട്രീയനേതാവ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണെന്നും വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടിയായി തിലകന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്കൂള്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Click it and Unblock the Notifications











