»   » റയില്‍പാളത്തില്‍ വീണ്ടും തലവെക്കാനില്ല: തിലകന്‍

റയില്‍പാളത്തില്‍ വീണ്ടും തലവെക്കാനില്ല: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
റെയില്‍പാളത്തില്‍ വീണ്ടും തലവെക്കാനില്ലെന്ന് നടന്‍ തിലകന്‍. അപേക്ഷ നല്‍കിയാല്‍ വീണ്ടും അംഗത്വം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് അമ്മ ജനറല്‍ ബോഡി യോഗം തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഭിനയം നിര്‍ത്തേണ്ടി വന്നാലും താന്‍ ഇനി 'അമ്മ'യിലേക്കില്ല. അമ്മയെക്കുറിച്ച് തനിക്ക് നല്ലതുപോലെ അറിയാം. തിരികെ ചെന്ന് റയില്‍ പാളത്തില്‍ തലവയ്ക്കാന്‍ താന്‍ തയ്യാറല്ലെന്നും തിലകന്‍ പറഞ്ഞു. ചെറിയൊരു ഇടവേളയ്ക്കുശേഷം സിനിമയില്‍ തിരിച്ചെത്തിയ തിലകനും താരസംഘടനയായ 'അമ്മ'യും തമ്മില്‍ നിലനിന്ന അസ്വാരസ്യം ഇതോടെ രൂക്ഷമായി.

. 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തിലകന് വീണ്ടും അംഗത്വം നല്‍കുന്ന കാര്യം പരിഗണിയ്ക്കുമെന്ന് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്നസെന്റ് വ്യക്തമാക്കിയത്. തിലകന്‍ വീണ്ടും അഭിനയിച്ചുതുടങ്ങിയത് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കൊപ്പമാണ്. തിലകനോട് തങ്ങള്‍ക്കാര്‍ക്കും വിരോധമില്ലെന്നതിനു തെളിവാണ് ഇത്. വീണ്ടും തിലകന്‍ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാം എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.

സൂപ്പര്‍താരങ്ങള്‍ക്കെതിരേ പ്രതികരിച്ചതിനെത്തുടര്‍ന്ന് അമ്മയുടെ അംഗത്വം നഷ്ടമായ തിലകനെ സിനിമകളില്‍ സഹകരിപ്പിച്ചിരുന്നില്ല. എന്നാല്‍ രഞ്ജിത്തിന്റെ 'ഇന്ത്യന്‍ റുപ്പി'യില്‍ വേഷമിട്ടു ശക്തമായി തിരിച്ചുവന്നതോടെ 'ഫെഫ്ക്ക' തിലകനെതിരേയുള്ള വിലക്കു നീക്കി. എന്നാല്‍ 'അമ്മ'യില്‍നിന്ന് ഇപ്പോഴും തിലകന്‍ പുറത്താണ്.

English summary
Thilakan however was quick to react, and said that there was no way in which he would apply again for AMMA membership

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam