കൂടികാഴ്ചകൊണ്ട് പ്രയോജനമുണ്ടായില്ല:തിലകന്‍

എക്സ്ക്യൂട്ടീവുമായി നടന്നത് സൗഹൃദപരമായ ചര്‍ച്ച ആയിരുന്നില്ല. ചര്‍ച്ചയ്ക് ശേഷമുള്ള തീരുമാനം എപ്പോള്‍ അറിയിയ്ക്കുമെന്നും കമ്മറ്റി വ്യക്തമാക്കിയിട്ടില്ല. വിവരം അറിയിയ്ക്കാമെന്ന് മാത്രമേ അറിയിച്ചിട്ടുള്ളു.
മാപ്പ് പറഞ്ഞുകൊണ്ടുള്ള ഒരു ഉപാധിയ്ക്കും വഴങ്ങില്ല. തനിയ്ക്ക് തൊഴില്‍ നിഷേധിച്ചിരിയ്ക്കുകയാണ്. ഇതിനെതിരെ ഫെഫ്കയ്ക്കെതിരെ കോടതിയില്‍ പോകുമെന്നും തിലകന്‍ പറഞ്ഞു.
തനിയ്ക്ക് തൊഴില്‍ നിഷേധിയ്ക്കുന്നതിനെക്കുറിച്ച് അമ്മയെ ബോധിപ്പിയ്ക്കാനായാണ് തിലകന്‍ കൂടിക്കാഴ്ചയില്‍ ശ്രമിച്ചത്.
നേരത്തേ രണ്ട് തവണ അമ്മ ആവശ്യപ്പെട്ടെങ്കിലും കൂടികാഴ്ചയ്ക്ക് തിലകന്‍ വഴങ്ങിയില്ല. ഒടുവില്‍ നടന്ന കൂടികാഴ്ച കൊണ്ടും കാര്യമായ പ്രയോജനമില്ലെന്നാണ് തിലകന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണവുമായി തിലകന്‍ രംഗത്തെത്തിയതോടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച വിവാദങ്ങള്‍ക്ക് തുടക്കമായത്. ഒരു സൂപ്പര്‍താരവും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയും ഇതിന് പിന്നിലുണ്ടെന്ന് തിലകന്‍ ആരോപിച്ചിരുന്നു. ഫെഫ്ക്കയെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് തിലകനെ ബഹിഷ്‌ക്കരിയ്ക്കുന്നതായി സംഘടന പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications